Rajasthan Assembly Election 2023: രാജസ്ഥാനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപിയും കോണ്‍ഗ്രസും
Rajasthan Assembly Election 2023: രാജസ്ഥാനിൽ പ്രചാരണത്തിന് ഊർജം പകരാൻ ശനിയാഴ്ച മുതല്‍ ബിജെപിയുടെയും കോൺഗ്രസിന്‍റെയും മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകും.
Rajasthan Assembly Election 2023: മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും തിരഞ്ഞെടുപ്പ് യുദ്ധം അവസാനിച്ചു. ബംപര്‍ പോളിംഗോടെ ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിന് പരിസമാപ്തി കുറിച്ചിരിയ്ക്കുകയാണ്. ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന രാജസ്ഥാനിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും.....
Also Read: Assembly Elections 2023: മധ്യ പ്രദേശിലും ഛത്തീസ്ഗഢിലും ബമ്പര്‍ വോട്ടിംഗ്!! രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആഹ്ളാദവും ഒപ്പം ആശങ്കയും
നവംബര്‍ 25ന് നടക്കുന്ന രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇരു പാര്‍ട്ടികളുടേയും മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ്. ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി മുന്നേറുമ്പോള്‍ ഭരണം നിലനിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് കോണ്‍ഗ്രസ്.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്‍റെ ഉച്ചസ്ഥായിയിലാണ്. നവംബർ 25നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.
Also Read: Horoscope November 18, 2023: ഇടവം, കന്നി, മകരം രാശിക്കാര്‍ക്ക് അടിപൊളി ദിവസം; ഇന്നത്തെ ജാതകം അറിയാം
രാജസ്ഥാനിൽ പ്രചാരണത്തിന് ഊർജം പകരാൻ ശനിയാഴ്ച മുതല്‍ ബിജെപിയുടെയും കോൺഗ്രസിന്‍റെയും മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകും. നാഗൗറിലും ഭരത്പൂരിലും പ്രധാനമന്ത്രി മോദി റാലി നയിക്കും. ബുണ്ടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നയിക്കുന്ന തിരഞ്ഞെടുപ്പ് റാലിയും നടക്കും.
കൂടാതെ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ശനിയാഴ്ച ജോധ്പൂർ പര്യടനം നടത്തും. നദ്ദ രാവിലെ 10.30ന് ജോധ്പൂർ വിമാനത്താവളത്തിലെത്തും. രാവിലെ 11.30ന് പിപാർ സിറ്റിയിൽ ബിലാദയുടെയും ഭോപ്പാൽഗഡ് അസംബ്ലിയുടെയും സംയുക്ത പൊതുയോഗം നടക്കും. ഇതിന് ശേഷം ഉച്ചയ്ക്ക് 12.40ന് ഓസിയനിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 2.50ന് ജയ്‌സാൽമീറിലെ ഹനുമാൻ സ്‌ക്വയറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം 5.15ന് ജോധ്പൂരിലെ ഹോട്ടലിൽ ബൂത്ത് ലെവൽ പ്രവർത്തകരുടെ യോഗവും നടത്തും.
അതേസമയം, കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ്. കോൺഗ്രസ് ദേശീയഅദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ അൽവർ സന്ദർശിക്കും. അദ്ദേഹം ഇവിടെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും.
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ശക്തമായ പ്രചാരണത്തിന്‍റെ തിരക്കിലാണ്. ബിജെപിയ്ക്കായി ദേശീയ നേതാക്കള്‍ ശക്തമായി രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.