മുംബൈയെക്കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശത്തെ BJP അനുകൂലിക്കുന്നില്ല, എങ്കിലും.....
ബോളിവുഡ് നടി കങ്കണ റണൗത്ത് മുംബൈയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസ് (Devendra Fadnavis) .
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്ത് മുംബൈയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസ് (Devendra Fadnavis) .
നടിയുടെ പരാമര്‍ശത്തെ ബി.ജെ.പി അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ മുന്‍ മുഖ്യമന്ത്രി ആക്രമണ ഭീഷണി നേരിടുന്നവര്‍ക്ക് നിയമ സംവിധാനമുള്ള മണ്ണില്‍ സംരക്ഷണം നല്‍കുമെന്നും കങ്കണ ഇപ്പോഴും ഒരു കലാകാരിയാണെന്നുമാണെന്നും അഭിപ്രായപ്പെട്ടു.
"ഒരു വ്യക്തിയുടെ ജീവന്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അതിനാല്‍ കങ്കണ റണൗത്ത് പറഞ്ഞതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ലെങ്കിലും അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. കാരണം നമ്മള്‍ ഒരു "ബനാന" റിപ്പബ്ലിക്കിലല്ല കഴിയുന്നത്", ഫഡ്‌നവിസ് മാധ്യമങ്ങളോട് പറഞ്ഞു.
മുംബൈയ്‌ക്കെതിരെ സംസാരിച്ച കങ്കണയ്ക്ക് Y പ്ലസ് സുരക്ഷ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ശിവസേന വിമര്‍ശിച്ചതിനു പിന്നാലെയാണ് ഫഡ്‌നവിസിന്‍റെ പ്രതികരണം.
സെപ്റ്റംബര്‍ 9ന് മുംബൈയിലെത്തുന്ന കങ്കണയ്ക്ക് Y പ്ലസ് കാറ്റഗറി സുരക്ഷയാണ്ഏര്‍പ്പെടുത്തുന്നത്. ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍, 2 കമാന്‍ഡോകള്‍, 11 പോലീസുകാര്‍ കങ്കണയുടെ സുരക്ഷയ്ക്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സജ്ജയ് റാവത്ത് തന്നെ ഭീഷണിപ്പെടുത്തുന്നെന്നും മുബൈ പാക് അധിനിവേശ കശ്മീര്‍ പോലെ തോന്നുന്നെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം. നടിയുടെ പരാമര്‍ശത്തിനെതിരെ ശിവസേനയില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നും വിമര്‍ശനം വരുന്നതിനിടെയാണ് ഫഡ്‌നവിസിന്‍റെ പ്രതികരണം.
നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പൊലീസിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചു വരണ്ടെന്ന ശിവസേന നേതാവ് സഞ്ജയ് റൗതിന്‍റെ പ്രതികരണത്തിന് മറുപടി നല്‍കവെയായിരുന്നു കങ്കണയുടെ ഈ പരാമര്‍ശം.
കഴിഞ്ഞ കുറെ ദിവസങ്ങളായി ശിവസേന നേതാക്കളു൦ കങ്കണയും തമ്മ്മിലുള്ള വാക്പോര് നടക്കുകയാണ്....
Also read: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അധോലോക ഭീഷണി, സുരക്ഷ വര്‍ദ്ധിപ്പിച്ചു...
കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിനട്ട് പേരില്‍ ജയില്‍ പോവാനും തനിക്ക് മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായികും പറഞ്ഞിരുന്നു. മുംബൈയില്‍ ജീവിക്കാന്‍ കങ്കണ റണൗത്തിന് യാതൊരു അവകാശവുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും പറഞ്ഞിരുന്നു.
Also read: Sushant Singh death case: റിയ ചക്രബർത്തിയെ NCB ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉടന്‍...!!