ഇന്‍ഡോര്‍: കുതിരയ്ക്ക് ബി.ജെ.പി പതാകയുടെ പെയിന്റടിച്ച സംഭവത്തില്‍ പരാതി നല്‍കി മനേക ഗാന്ധിയുടെ (Maneka Gandhi) സന്നദ്ധ സംഘടന. ഇന്‍ഡോര്‍ പോലീസിലാണ് (Indore Police) സംഘടന പരാതി നല്‍കിയത്. ബി.ജെ.പിയുടെ ജന്‍ ആശീര്‍വാദ യാത്രയിലാണ് (Jan Ashirwad Yatra) കുതിരക്ക് പാര്‍ട്ടി പതാകയുടെ (Party Flag) പെയിന്റടിച്ച സംഭവം ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 


22സംസ്ഥാനങ്ങളിലുടെയാണ് ജന്‍ ആശീര്‍വാദ് യാത്ര കടന്നുപോകുന്നത്. പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനാണ് യാത്ര നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യാത്ര. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇന്‍ഡോറിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര നടത്തിയത്.


Also Read: Afghanistan-Taliban: ഇന്ത്യൻ എംബസിയിലെ ഉദ്യോ​ഗസ്ഥർ സുരക്ഷിതർ, ഒഴിപ്പിക്കേണ്ടെന്ന് താലിബാന്‍


150 ലോക്‌സഭാ മണ്ഡലങ്ങളും 15,000 കിലോമീറ്ററിലധികം ദൂരവും ലക്ഷ്യം വെക്കുന്ന ബിജെപി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെക്കുന്നു.


Also Read: അടല്‍ ബിഹാരി വാജ്പേയിയും ജവഹര്‍ലാല്‍ നെഹ്രുവും മാതൃക, കോണ്‍ഗ്രസ്‌ ഉയര്‍ന്നു വരണം, നിതിന്‍ ഗഡ്കരി


മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ (Horse) വാടകയ്‌ക്കെടുത്ത് ബി.ജെ.പി. പതാകയുടെ പെയിന്റടിച്ചത്. കുതിരയുടെ മേല്‍ കാവിയും പച്ചയും കൂടാതെ താമര ചിഹ്നവും വരച്ചുവെച്ച് ബിജെപി എന്ന് എഴുതിയിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരമാണ് എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബി.ജെ.പി. എം.പി. മനേക ഗാന്ധിയുടെ എന്‍.ജി.ഒ. ആയ പി.എഫ്.എ. ആണ് പരാതി നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.