AIADMK: ബിജെപിക്ക് കനത്ത തിരിച്ചടി; സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ
AIADMK leader D Jayakumar: ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ നേതാവ് ഡി ജയകുമാർ. ബിജെപിയുമായി സഖ്യത്തിനില്ലെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ധാരണ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മുതിർന്ന നേതാവ് ഡി ജയകുമാർ പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിക്ക് വലിയ തിരിച്ചടിയായി എഐഎഡിഎംകെയുടെ പ്രഖ്യാപനം. ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ നേതാവ് ഡി ജയകുമാർ. ബിജെപിയുമായി സഖ്യത്തിനില്ലെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ധാരണ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മുതിർന്ന നേതാവ് ഡി ജയകുമാർ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ ആദ്യപടിയായി ബിജെപി ലക്ഷ്യമിട്ടിരുന്ന സംസ്ഥാനമായിരുന്നു തമിഴ്നാട്. എഐഎഡിഎംകെയുടെ പ്രഖ്യാപനം ബിജെപിയുടെ അധികാര മോഹങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ തുടർച്ചയായ പ്രകോപനപരമായ പ്രസ്താവനകളും പ്രസംഗങ്ങളുമാണ് എഐഎഡിഎംകെയെ സഖ്യം ഉപേക്ഷിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
"ബിജെപി എഐഎഡിഎംകെയുമായി സഖ്യത്തിലില്ല. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സഖ്യത്തെക്കുറിച്ച് ഞങ്ങൾ തീരുമാനിക്കൂ. ഇത് പാർട്ടിയുടെ നിലപാടാണ്." അന്തരിച്ച ജെ ജയലളിത ഉൾപ്പെടെയുള്ള എഐഎഡിഎംകെ നേതാക്കളെക്കുറിച്ച് അണ്ണാമലൈ വിമർശനാത്മക പരാമർശങ്ങൾ നടത്തിയെന്നും ബിജെപി നേതാവിനോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ജയകുമാർ പറഞ്ഞു. അണ്ണാദുരൈയ്‌ക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ പാർട്ടി പ്രവർത്തകർ വെച്ചുപൊറുപ്പിക്കില്ലെന്നും ജയകുമാർ പറഞ്ഞു.
"ബിജെപി പ്രവർത്തകർ എഐഎഡിഎംകെയുമായി സഖ്യം ആഗ്രഹിക്കുന്നു, എന്നാൽ തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. അദ്ദേഹം എപ്പോഴും എഐഎഡിഎംകെയുടെ നേതാക്കളെ വിമർശിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ അദ്ദേഹം യോഗ്യനല്ല," ഡി ജയകുമാർ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
ബിജെപിക്ക് തമിഴ്‌നാട്ടിൽ കാലുകുത്താനാകില്ലെന്നും എഐഎഡിഎംകെ ഉള്ളതുകൊണ്ടാണ് ബിജെപിയെ തിരിച്ചറിഞ്ഞതെന്നും ജയകുമാർ അഭിപ്രായപ്പെട്ടു. ബിജെപി എഐഎഡിഎംകെയ്‌ക്കൊപ്പമല്ല. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ ഇനി സഖ്യത്തെ സംബന്ധിച്ച് തീരുമാനിക്കൂ. ഇതാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
"അണ്ണാമലൈ മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിതയെ വിമർശിച്ചു. അന്ന് ഞങ്ങൾ അണ്ണാമലയ്‌ക്കെതിരെ പ്രമേയം പാസാക്കി. അദ്ദേഹം ഇത് നിർത്തേണ്ടതായിരുന്നു. അദ്ദേഹം അണ്ണായെയും പെരിയാറിനെയും ജനറൽ സെക്രട്ടറിയെയും വിമർശിക്കുന്നു. ഒരു പാർട്ടി പ്രവർത്തകനും ഇത് അംഗീകരിക്കില്ല," അദ്ദേഹം വ്യക്തമാക്കി.
എഐഎഡിഎംകെ നേതാവ് അണ്ണാദുരൈയെക്കുറിച്ചുള്ള അണ്ണാമലൈയുടെ പരാമർശം ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള ഭിന്നത വർധിപ്പിച്ചിരുന്നു. എന്നാൽ, എഐഎഡിഎംകെയുമായി സഖ്യം വേണ്ടെന്നാണ് അണ്ണാമലൈയുടെ നിലപാട്. എഐഎഡിഎംകെയുമായി സഖ്യം ഇല്ലാതെ തന്നെ ബിജെപി തമിഴ്നാട്ടിൽ അധികാരത്തിൽ വരുമെന്നാണ് അണ്ണാമലൈ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...