Moon: മകന് വേണ്ടി ചന്ദ്രനിൽ സ്ഥലം വാങ്ങി ബിജെപി നേതാവ്; എങ്ങനെ എന്ന് അറിയണ്ടേ?
BJP leader buys land on moon: ഉത്തർപ്രദേശിലെ ബറേലിയിലുള്ള ബിജെപി നേതാവാണ് ചന്ദ്രനിൽ സ്ഥലം വാങ്ങിയത്.
ന്യൂഡൽഹി: മകന് വേണ്ടി ചന്ദ്രനിൽ സ്ഥലം വാങ്ങി ബിജെപി നേതാവ്. ഉത്തർപ്രദേശിലെ ബറേലിയിലുള്ള ബിജെപി നേതാവും പ്രോപ്പർട്ടി ഡീലറുമായ ഓം സാഗർ എന്നയാളാണ് ചന്ദ്രനിൽ സ്ഥലം വാങ്ങിയത്. ബിജെപി പട്ടികജാതി മോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് ഓം സാഗർ.
ചന്ദ്രനിൽ ഒരു പ്രധാന സവിശേഷതയായ ഡ്രീംസ് തടാകത്തിന് സമീപം ഓം സാഗർ ഒരേക്കർ ഭൂമി വാങ്ങിയതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് ആസ്ഥാനമായി ബഹിരാകാശത്ത് റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തുന്ന ലൂണ സൊസൈറ്റി ഇന്റർനാഷണൽ വഴിയാണ് താൻ ഭൂമി വാങ്ങിയതെന്ന് ഐഎഎൻഎസിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ALSO READ: 105 വർഷത്തിനിടെ ആദ്യം; റെയില്‍വേ ബോര്‍ഡിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി ജയ വര്‍മ്മ സിന്‍ഹ
"എന്റെ മകൻ എനിക്ക് ചന്ദ്രനെപ്പോലെയാണ്. അതിനാൽ അവന് ചന്ദ്രൻ്റെ ഒരു കഷ്ണം സമ്മാനമായി നൽകാൻ ഞാൻ തീരുമാനിച്ചു," ഓം സാഗറിനെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. സ്ഥലത്തിൻ്റെ വില എത്രയാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ലൂണ സൊസൈറ്റി ഇന്റർനാഷണലിൽ താൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മകൻ മാതാപിതാക്കളെപ്പോലെ വിജയിക്കണമെന്നും എന്നെങ്കിലും ചന്ദ്രനിൽ എത്തണമെന്നും ആഗ്രഹിച്ചിരുന്നുവെന്ന് ഓം സാഗറിന്റെ ഭാര്യ രേഖ സാഗർ പറഞ്ഞു.
ചന്ദ്രനിൽ ഭൂമി വിൽക്കുമെന്ന് അവകാശപ്പെടുന്ന ലോകത്തിലെ രണ്ട് കമ്പനികളിൽ ഒന്നാണ് ലൂണ സൊസൈറ്റി ഇന്റർനാഷണൽ. ഇന്റർനാഷണൽ ലൂണാർ ലാൻഡ്സ് രജിസ്ട്രിയാണ് മറ്റൊരു കമ്പനി. രണ്ട് കമ്പനികൾക്കും ഇന്ത്യയിൽ നിന്നുൾപ്പെടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...