സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ, ഓം ബിര്‍ള സ്പീക്കറാവും
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.
ന്യൂഡല്‍ഹി: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.
17ാം ലോക്സഭയുടെ സ്പീക്കറായി എന്‍ഡിഎ ഓം ബിര്‍ളയെ തിരഞ്ഞെടുത്തേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായു൦ ചേര്‍ന്നാണ് സ്പീക്കര്‍ ആരെന്ന കാര്യത്തില്‍ തീരുമാനമെടുത്തതെന്നാണ് സൂചന.
രാജസ്ഥാനിലെ കോട്ട-ബുണ്ടിയില്‍നിന്നുള്ള എംപിയായ ഓം ബിര്‍ള ഇത് രണ്ടാം തവണയാണ് എംപിയാകുന്നത്. അതേസമയം വര്‍ഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം അദ്ദേഹത്തിന് കൈമുതലായുണ്ട്. കോണ്‍ഗ്രസിന്‍റെ രാംനാരായണ്‍ മീനയെ 2.5 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ഓം ബിര്‍ളയുടെ പേര് നാമനിർദേശം ചെയ്യപ്പെട്ട സ്ഥിതിയ്ക്ക്, എൻഡിഎയ്ക്ക് ലോക്സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ അദ്ദേഹത്തിന്‍റെ വിജയം അനായാസമാണ്.
17ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നലെയാണ് തുടക്കമായാത്. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ രണ്ടുദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും.
19ന് സ്പീക്കര്‍ തിരഞ്ഞെടുപ്പും 20ന് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയും നടക്കും.
ജൂലൈ 5ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനു മുന്‍പ് അവതരിപ്പിച്ചത് വോട്ട് ഓണ്‍ അക്കൗണ്ടായതിനാല്‍ പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്.
ജൂണ്‍ 17ന് ആരംഭിക്കുന്ന ലോക്സഭയുടെ ആദ്യസമ്മേളനം ജൂലൈ 26 വരെ നടക്കുക.