New Delhi: അടിമുടി മാറ്റങ്ങളുമായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ പാർലമെന്‍ററി ബോര്‍ഡ്.   കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ബിജെപിയുടെ ഉന്നത തീരുമാനങ്ങൾ എടുക്കുന്ന സമിതിയിൽ നിന്ന് ഒഴിവാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാല്‍ എന്നിവര്‍ സമിതിയില്‍ ഇടം നേടി.  ഇവരെ കൂടാതെ പാർട്ടി ദേശീയ സെക്രട്ടറിയും മുൻ എംപിയുമായ സുധ യാദവ്, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര, രാജ്യസഭാംഗവും പാർട്ടിയുടെ മറ്റ് പിന്നാക്ക വിഭാഗ മോർച്ച ദേശീയ അധ്യക്ഷനുമായ കെ ലക്ഷ്മൺ, മുതിർന്ന നേതാവും മുൻ എംപിയുമായ സത്യനാരായണ ജാതിയ എന്നിവരും  ബോർഡിന്‍റെ  അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. 


Also Read:  രാജ്യത്ത് ക്രിസ്ത്യൻ വേട്ടയാടൽ ഇല്ല; വാർത്തകൾക്ക് പിന്നിൽ വിദേശ ധനസഹായം ലക്ഷ്യമെന്ന് കേന്ദ്രം സൂപ്രീം കോടതിയിൽ


പാർലമെന്‍ററി ബോര്‍ഡിന് നേതൃത്വം വഹിക്കുന്നത് പാര്‍ട്ടി  ദേശീയ അദ്ധ്യക്ഷന്‍  ജെപി നദ്ദയാണ്.   പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ്  സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി എൽ സന്തോഷ് എന്നിവരും പ്രധാന അംഗങ്ങളാണ്.  ബിജെപിയുടെ ഏറ്റവും ശക്തമായ സമിതിയാണ് പാർലമെന്‍ററി ബോർഡ്. പാർട്ടിയുടെ എല്ലാ വലിയ തീരുമാനങ്ങളും ഈ ബോർഡ് വഴിയാണ് കൈക്കൊള്ളുന്നത്.  


പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഓം മാത്തൂർ, ഭൂപേന്ദർ യാദവ് എന്നിവരെ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (Central Election Committee) അംഗങ്ങളാക്കി. ഇതിൽ നിന്ന് ഷാനവാസ് ഹുസൈനെ ഒഴിവാക്കിയിട്ടുണ്ട്.   ബിജെപിയുടെ ഏറ്റവും ശക്തമായ രണ്ടാമത്തെ സമിതിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി.



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.