മുംബൈ: ശിവസേനയോട് ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് ഒഴിഞ്ഞു പോവാനാവശ്യപ്പെട്ട് പാര്‍ട്ടി ദൈ്വവാരിക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മനോഗത് എന്ന വാരികയില്‍ പ്രസിദ്ധീകരിച്ച ബി.ജെ.പി വക്താവ് മാധവ് ഭണ്ഡാരിയുടെ ലേഖനത്തിലാണ് വെല്ലുവിളി ഉന്നയിച്ചിട്ടുള്ളത്. മിസ്റ്റര്‍ റോട്ട് എന്ന തലക്കെട്ടോടെ വന്നിട്ടുള്ള ലേഖനത്തില്‍ എന്നാണ് നിങ്ങള്‍ ഒഴിഞ്ഞു പോകുന്നതെന്നു മാധവ് ഭണ്ഡാരി ചോദ്യമുന്നയിക്കുന്നു.


കാല്‍ നൂറ്റാണ്ടായി ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം തുടര്‍ന്നു പോകാന്‍ ബി.ജെ.പി സഹിച്ച ത്യാഗങ്ങളെ കുറിച്ചും ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. സേന എം.പി സഞ്ജയ് റോട്ട് നടത്തിയ നിസാം പരാമര്‍ശത്തിനെതിരെയാണ് ലേഖനം. ഒരു വശത്ത് അതേ നിസാം നല്‍കുന്ന ബിരിയാഴി കഴിക്കുകയും മറുവശത്ത് അവരെ വിമര്‍ശിക്കുകയും ചെയ്യുന്നതായി മാധവ് പറയുന്നു. നിസാമിന്‍റെ ആനുകൂല്യത്തില്‍ അധികാര പദവികള്‍ വഹിക്കുകയും ചെയ്തിട്ട് കുറ്റപ്പെടുത്തുന്നതിനെ നന്ദിയില്ലായ്മ എന്നാണ് പറയുകയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.