ബാംഗളൂരു:  രാജ്യസഭയിലേയ്ക്ക് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും രണ്ട്   സ്ഥാനാര്‍ത്ഥികള്‍വീതം  എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാ കൗണ്‍സില്‍  ( MLC) തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് കര്‍ണാടക രാഷ്ട്രീയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണയും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച് രാജിവെച്ച് പാര്‍ട്ടിയില്‍ എത്തിയവര്‍ക്കാണ്    MLC സീറ്റിലേക്ക് പരിഗണനയെന്നാണ് സൂചന.  അവര്‍ നടത്തിയ ത്യഗത്തിന്   പ്രതിഫലമെന്നോണമാണ് ബി.ജെ.പി  MLC സീറ്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.


അതനുസരിച്ച് കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കളെ പരിഗണിച്ചാണ് ബി.ജെ.പി ആദ്യ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പ്രതാപ് സിംഹ നായക്, എം.ടി.ബി നാഗരാജ്, ആര്‍ ശങ്കര്‍, സുനില്‍ വല്യപുരെ എന്നിവരുടെ പേരുകളാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ്   MLC സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.


അതേസമയം, കോണ്‍ഗ്രസ്‌ സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍  നടത്തുന്ന നീക്കങ്ങളാണ്  ബിജെപിയുടെ തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.  അതായത്, സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍  ഡി.കെ ശിവകുമാര്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നുണ്ട്.  


കോണ്‍ഗ്രസില്‍നിന്നും വിട്ടുപോയവരെയും മറ്റ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളെയും  പാര്‍ട്ടിയില്‍ എത്തിക്കുക എന്നതാണ്  ഡി.കെ ലക്ഷ്യമിടുന്നത്.