Rajasthan Election 2023: രാജസ്ഥാനില്‍ സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി BJP, വസുന്ധര രാജെ ഈ സീറ്റിൽ മത്സരിക്കും
Rajasthan Election 2023: സർവേയുടെ അടിസ്ഥാനത്തിലാണ് ബിജെപി ടിക്കറ്റ് വിതരണം നടത്തിയിരിയ്ക്കുന്നത്. വിജയം ഉറപ്പുള്ള സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇക്കുറി പട്ടികയില്‍ ഇടം നേടിയിരിയ്ക്കുന്നത് എന്നാണ് സൂചന.
Rajasthan Election 2023: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ഥി പട്ടിക എത്തി. ഈ പട്ടികയിൽ 83 സ്ഥാനാർത്ഥികളുടെ പേരാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.
ഒന്നാം പട്ടികയില്‍ ഇടം നേടാതിരുന്ന മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പേരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ജല്രാപട്ടനിൽനിന്നാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുക.
Also Read: Weekly Numerology Predictions: നിങ്ങള്‍ ഈ തിയതിയിലാണോ ജനിച്ചത്? എങ്കില്‍ വരാനിയ്ക്കുന്നത് അടിപൊളി സമയം!!
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ഒന്നാം സ്ഥാനാര്‍ഥി പട്ടിക ഒക്ടോബര്‍ 16 ന് പുറത്തു വന്നിരുന്നു. ഇതില്‍ 41 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടെ പാര്‍ട്ടിയിലെ കലാപവും മറ നീക്കി പുറത്തു വന്നിരുന്നു. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ക്യാമ്പായിരുന്നു ഇതിന് പിന്നില്‍. ടിക്കറ്റ് വിതരണത്തിന്‍റെ ആദ്യപട്ടികയിൽ വസുന്ധര ക്യാമ്പിലെ നേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു.
Also Read: BJP Candidate List: സെമിഫൈനല്‍ തയ്യാറെടുപ്പില്‍ ബിജെപി!! മധ്യപ്രദേശ്, രാജസ്ഥാന്‍ സ്ഥാനാർത്ഥി പട്ടിക സസ്പെന്‍സ് അവസാനിച്ചു
സർവേയുടെ അടിസ്ഥാനത്തിലാണ് ബിജെപി ടിക്കറ്റ് വിതരണം നടത്തിയിരിയ്ക്കുന്നത്. വിജയം ഉറപ്പുള്ള സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇക്കുറി പട്ടികയില്‍ ഇടം നേടിയിരിയ്ക്കുന്നത് എന്നാണ് സൂചന.
രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്നതോടെ ആകെയുള്ള 200 മണ്ഡലങ്ങളില്‍ 124 സീറ്റില്‍ BJP സ്ഥാനാര്‍ഥികളെ തീരുമാനിച്ച് പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ്. അതേസമയം, ഇക്കുറി രാജസ്ഥാന്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രമുഖരെയാണ് പാര്‍ട്ടി രംഗത്തിറക്കിയിരിയ്ക്കുന്നത്. ഇവരില്‍ കേന്ദ്ര മന്ത്രിമാരും എംപിമാരും ഇതില്‍ ഉള്‍പ്പെടും.
നവംബർ 25ന് ഒറ്റഘട്ടമായാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ഫലം ഡിസംബർ 3ന് പുറത്തുവരും. രാജസ്ഥാൻ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഒക്ടോബർ 30 ന് പുറത്തിറങ്ങും, നവംബർ 6 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 7 നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 9 നും ആയിരിക്കും.
ജനുവരി 14 വരെയാണ് രാജസ്ഥാന്‍ സർക്കാരിന്‍റെ കാലാവധി. നിലവിൽ രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തില്‍ കോൺഗ്രസ് സർക്കാരാണ് അധികാരത്തില്‍ ഉള്ളത്.
സംസ്ഥാനത്തെ 200 സീറ്റുകളിൽ 141 സീറ്റുകളും പൊതുവിഭാഗത്തിലാണ്. 25 സീറ്റുകൾ എസ്‌സിക്കും 34 സീറ്റുകൾ എസ്‌ടിക്കും സംവരണം ചെയ്തിട്ടുണ്ട്.
രാജസ്ഥാനില്‍ ഇക്കുറി BJP കോണ്‍ഗ്രസ് കനത്ത പോരാട്ടമാണ് നടക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റുകളിൽ കോൺഗ്രസിന് 99 സീറ്റുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് 73 സീറ്റുകളാണ് ലഭിച്ചത്. നിലവിൽ ബിജെപിയോ കോൺഗ്രസോ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ BJP യും പോരാടുകയാണ്. ഇരു മുന്നണികളും കട്ടയ്ക്ക് പോരാടുന്ന ഈ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആര് വിജയം നേടും എന്നതാണ് കൗതുകം...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.