രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഇന്ത്യയുടെ പ്രതിച്ഛായയെ രാഹുൽ അപകീർത്തിപ്പെടുത്തുകയാണ്. രാജ്യത്ത് വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് രാഹുൽ ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആരോപിച്ചു. നേരത്തെ വിദ്വേഷത്തിന്റെ ബുൾഡോസറുകൾ നിർത്തി വൈദ്യുത നിലയങ്ങൾ സ്ഥാപിക്കണമെന്ന് രാഹുൽ  ആവശ്യപ്പെട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഴിമതിയും കലാപ ചരിത്രവുമുള്ള ഒരാളാണ് രാഹുൽ. അദ്ദേഹമാണ്  കേന്ദ്രത്തെ വിമർശിക്കുന്നത്. വിദ്വേഷത്തിന്റെ വിത്ത് പാകി രാജ്യത്തിന് ഒരു ഗുണവും ചെയ്യുന്നില്ല. രാഹുൽ രാജ്യത്തിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയാണെന്നും അനുരാഗ് ഠാക്കൂർ വിമർശനം ഉന്നയിച്ചു. പ്രത്യയശാസ്ത്രവും നയങ്ങളും ഉപയോഗിച്ച് സമൂഹത്തെ നേർവഴിക്ക് മാറ്റുകയാണ് രാഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


എന്നാൽ, ചിലർ അതിന്റെ നിലവാരം താഴ്ത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. കേന്ദ്രം കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന ഡൽഹി സർക്കാർ ആരോപണത്തിനും ഠാക്കൂർ മറുപടി നൽകി. അധികാരത്തിനായി തീവ്രവാദികളുമായി വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടിയാണ് എഎപിയെന്ന് ബിജെപി നേതാവ് തിരിച്ചടിച്ചു.


ജഹാംഗീർപുരയിൽ സുപ്രീം കോടതി നിർദേശം അവഗണിച്ച് കെട്ടിടങ്ങൾ പൊളിച്ച് നീക്കിയ സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനമായിരുന്നു  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. പാവങ്ങളെയും ന്യൂനപക്ഷങ്ങളെയും ഭരണകൂടം വേട്ടയാടുന്നു . ഭരണഘടനാ മൂല്യങ്ങളുടെ തകർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുള്ള ഭരണകൂട നീക്കമാണ് നടക്കുന്നത്. 


ബിജെപി ഹൃദയത്തിലെ വിദ്വേഷണം നീക്കണമെന്നും ഡൽഹിയിലെ ജഹാംഗീർപുര സംഭവത്തിൽ രാഹുൽ പ്രതികരിച്ചു. ജഹാംഗീർപുരിയിലെ പൊളിക്കൽ നിർത്തി വെക്കാൻ സുപ്രീം കൊടതി നിർദേശം നൽകിയിരുന്നു.  കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചില്ലെന്ന കാരണത്താലാണ് ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്.