ന്യൂഡല്‍ഹി:ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ്‌ പ്രധാനമന്ത്രിയുടെ ദേശീയദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്നാണ് ബിജെപി ആരോപിക്കുന്നത്.


2005-2006,2007-2008 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം രാജീവ് ഗാന്ധി  ഫൗണ്ടേഷന് വേണ്ടി ചെലവഴിച്ചു എന്നാണ് 
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ആരോപിക്കുന്നത്.



പ്രധാനമന്ത്രിയുടെ ദേശീയ  ദുരിതാശ്വാസ നിധി (PMNRF)ദുരിതത്തിലായ ആളുകളെ സഹായിക്കാന്‍ ഉള്ളതാണ്,എന്നാല്‍ യുപിഎ ഭരണകാലത്ത് ഈ നിധിയില്‍ നിന്നുള്ള 
പണം രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കി,അന്ന് PMNRF ബോര്‍ഡില്‍ ഉണ്ടായിരുന്നത് സോണിയാഗാന്ധിയാണ്.


രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ അധ്യക്ഷയും സോണിയാ ഗാന്ധിയാണ്,ഈ നടപടി തികച്ചും അപലപനീയം ആണെന്നും ബിജെപി അധ്യക്ഷന്‍ ട്വിറ്ററില്‍ പറയുന്നു.


ധാര്‍മികതയേയും നടപടി ക്രമങ്ങളെയും അവഗണിച്ച് ഒട്ടും സുതാര്യം അല്ലാത്ത നടപടിയെന്നാണ് നദ്ദ ഇതിനെ വിശേഷിപ്പിച്ചത്‌.


ഒരു കുടുംബത്തിന്‍റെ ധനാര്‍ത്തിക്ക് വേണ്ടി രാജ്യം വളരെയധികം വിലനല്‍കി,സ്വന്തം നേട്ടങ്ങള്‍ക്കായി നടത്തിയ കൊള്ളയ്ക്ക് കോണ്‍ഗ്രസിന്‍റെ രാജകുടുംബം 
മാപ്പ് പറയണം,നദ്ദ ട്വീറ്റ് ചെയ്തു.


Also Read:ചൈനയുടെ ധനസഹായം;കോണ്‍ഗ്രസ്‌ പ്രതിരോധത്തില്‍!


രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നല്‍കിയവരുടെ പട്ടികയും അദ്ധേഹം പങ്ക് ട്വിറ്ററില്‍ പങ്ക് വെച്ചിട്ടുണ്ട്.



നേരത്തെ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു.


അതേസമയം ബിജെപി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കുന്നതിന് കോണ്‍ഗ്രസ്‌ തയ്യാറായിട്ടില്ല.