Citizenship Amendment Act: പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കാന്‍ BJP
പൗരത്വ ഭേദഗതി നിയമ (Citizenship Amendment Act) ബോധവല്‍ക്കരണത്തിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കാനുള്ള തീരുമാനവുമായി BJP കേന്ദ്ര നേതൃത്വം.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ (Citizenship Amendment Act) ബോധവല്‍ക്കരണത്തിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കാനുള്ള തീരുമാനവുമായി BJP കേന്ദ്ര നേതൃത്വം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ (Citizenship Amendment Act) രാജ്യത്ത് വ്യാപകമായി നടക്കുന്ന പ്രതിഷേധ൦ സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ബിജെപി നേതൃത്വമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
അടുത്ത 10 ദിവസത്തേയ്ക്കാണ് ഈ പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 3 കോടി കുടുംബങ്ങളെയാണ് ഈ പരിപാടിയിലൂടെ ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്. കൂടാതെ, 250ല്‍ അധികം സ്ഥലങ്ങളില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ക്കാനും പാര്‍ട്ടി തീരുമാനമായിട്ടുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന നേതൃ യോഗത്തിനുശേഷം പാര്‍ട്ടി ജനറല്‍സെക്രട്ടറി ഭൂപിന്ദര്‍ യാദവ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ബിജെപി വര്‍ക്കി൦ഗ് പ്രസിഡന്‍റ് ജെ.പി നദ്ദയാണ് യോഗം വിളിച്ചുചേര്‍ത്തത്. രാജ്യത്ത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നില നില്‍ക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യുക എന്നതായിരുന്നു യോഗത്തിന്‍റെ മുഖ്യ അജണ്ട.
അതേസമയം, രാജ്യത്തെ നിരവധി സംസ്ഥാനങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നത്. ബീഹാര്‍, മധ്യപ്രദേശ്, ആസാം, തമിഴ്നാട്, കര്‍ണാടക, കേരള തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.