പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭ രംഗത്തുള്ള മമത ബിജെ പിയ്ക്കെതിരെയുള്ള കടന്നാക്രമണം തുടരുകയാണ്.തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച  മമത ബാനര്‍ജി ഇന്ത്യന്‍ പൗരത്വം ഉള്ളവരില്‍ നിന്നും അത് എടുത്തു മാറ്റാനും ബിജെപിക്ക് ഫണ്ട്‌ നല്‍കുന്ന വിദേശികള്‍ക്ക് പൗരത്വം നല്‍കാനുമാണ് ബിജെപി നീക്കം നടത്തുന്നതെന്ന് ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി ക്ക് വിദേശ ഫണ്ട്‌ നല്‍കി കള്ളപ്പണം വെളുപ്പിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് ബിജെപിയുടെ തന്ത്രമെന്ന് മമത പറഞ്ഞു.പശ്ചിമ ബംഗാളിലെ ജനങ്ങള്‍ സുരക്ഷിതരാണെന്ന് പറഞ്ഞ മമത,ബിജെപി ക്ക് പാക്കിസ്ഥാനുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയുണ്ടോ ? അവര്‍ പാക്കിസ്ഥാന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ മാരായി പ്രവര്‍ത്തിക്കുകയാണോ എന്നും ചോദിച്ചു.


അതിഥികളോട് എങ്ങനെ പെരുമാറണമെന്ന് നമുക്കറിയാം ,ശത്രുക്കളോടു പോലും നമ്മള്‍ മാന്യമായാണ്‌ പെരുമാറുന്നത്.എന്നാല്‍ നമ്മുടെ പാര്‍ട്ടി നേതാക്കളെ ജമ്മുവോ ഗുവഹത്തിയോ സന്ദര്‍ശിക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും മമത ആരോപിച്ചു.പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ സമര രംഗത്താണ്.പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ്‌ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗവും  പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.