Chennai: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പുതിയ പാര്‍ട്ടി പ്രഖ്യാപന തിയതി അറിയിച്ചത് ദേശീയ തലത്തില്‍  കോളിളക്കങ്ങള്‍ക്ക് തുടക്കമിട്ടിരിയ്ക്കുകയാണ്..


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബര്‍ 31ന് രാഷ്ട്രീയപാര്‍ട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന്  രജനികാന്ത്  (Rajinikanth) അറിയിച്ചതോടെ അഭ്യൂഹങ്ങള്‍ക്കും തുടക്കമായിരിയ്ക്കുകയാണ്.  


സംസ്ഥാന BJPയുടെ മുതിര്‍ന്ന നേതാവായ  അര്‍ജുന മൂര്‍ത്തി  (Arjunamurthy) പാര്‍ട്ടി വിട്ട് രജനിയ്ക്കൊപ്പം ചേര്‍ന്നത്‌  രാഷ്ട്രീയനിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരിയ്ക്കുകയാണ്. അതിന് കാരണവുമുണ്ട്. 


BJPയുടെ  ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള അര്‍ജുന മൂര്‍ത്തിയുടെ പാര്‍ട്ടിയില്‍ നിന്നും പെട്ടെന്നുള്ള രാജിയും, അദ്ദേഹത്തിന്‍റെ  രാജി ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണങ്ങളില്ലാതെ സ്വീകരിച്ചതും സംശയത്തോടെയാണ് ഇപ്പോള്‍ വീക്ഷിക്കപ്പെടുന്നത്. 


BJPയില്‍ നിന്നും രാജി വച്ച് എത്തിയ  അര്‍ജുന മൂര്‍ത്തിയെ രജനികാന്ത് പുതിയ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായാണ് അവരോധിച്ചിരിയ്ക്കുന്നത്.  രജനികാന്തിന്‍റെ  ട്വിറ്റര്‍ പേജടക്കമുള്ള എല്ലാ സമൂഹ മാധ്യമങ്ങളും ഇനി അര്‍ജുന മൂര്‍ത്തിയുടെ ടീമായിരിക്കും കൈകാര്യം ചെയ്യുക. 


അതേസമയം,  രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശം BJP സ്വാഗതം ചെയ്തു. രജനികാന്ത് മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ബിജെപിയുമായി യോജിച്ചുപോകുന്നതാണെന്നും അദ്ദേഹവുമായി  സഖ്യത്തിന് തയ്യാറാണെന്നും BJP വ്യക്താവ് നാരായണന്‍ തിരുപതി വ്യക്തമാക്കി. താരം BJPയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും നാരായണന്‍ തിരുപതി അഭിപ്രായപ്പെട്ടു. 


അതേസമയം, അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും  തമിഴ്നാട്ടില്‍ (Tamil Nadu) അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്നും തമിഴകത്ത് ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്നും രജനീകാന്ത് പറഞ്ഞു.


Also read: കാത്തിരിപ്പിന് വിരാമം; തലൈവരുടെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31 ന്


അതേസമയം, രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തിന്‍റെ  വസതിക്ക് മുന്നിലേക്ക് എത്തിച്ചേര്‍ന്നത്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആരാധകര്‍ സന്തോഷം പ്രകടിപ്പിക്കുകയാണ്. ട്വിറ്ററിലൂടെയാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്.