Lucknow:  ഉത്തർപ്രദേശ് നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയം നേടി ബിജെപി. നിയമസഭ അസംബ്ലി തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെയാണ്  നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപി വൻ ഭൂരിപക്ഷം നേടി മുന്നേറുന്നത്. എന്നാൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ ജയിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമസഭ കൗൺസിലി ലെ ആകെ 100 സീറ്റുകളിൽ ഒഴിഞ്ഞ 36 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതിൽ 30 സീറ്റുകളിലും ബിജെപി വൻ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. 9 സീറ്റുകളിൽ ബിജെപി എതിരാളികൾ ഇല്ലാതെ വിജയിച്ച് കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം കൂടി പ്രഖ്യാപിക്കുന്നതോടെ ഇരു സഭകളിലും ഭൂരിപക്ഷമുള്ള പാർട്ടിയായ ബിജെപി മാറും.


ALSO READ: മാംസാഹാരത്തെ ചൊല്ലി തർക്കം; ജെഎൻയുവിലെ സംഘർഷത്തിൽ വിദ്യാർഥികൾക്ക് പരിക്ക്


വാരണാസിയിൽ ശക്തനായ നേതാവ് ബ്രിജേഷ് സിങിന്റെ ഭാര്യ കൂടിയായ അന്നപൂർണ സിങാണ് വിജയിച്ചത്. വൻ ഭൂരിപക്ഷത്തോടെയാണ്  അന്നപൂർണ സിങ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്ക് മൂന്നാം സ്ഥാനം മാത്രമാണ് നേടാനായത്. 2016 ൽ ബ്രിജേഷ് സിങ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ ആ വര്ഷം ബിജെപി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.


അതേസമയം സംസ്ഥാനത്തെ പ്രതിപക്ഷം കൂടിയായ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് എംഎൽസി തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. എംപിമാർ, എംഎൽഎമാർ, അർബൻ കോർപ്പറേറ്റർമാർ, ഗ്രാമ തലങ്ങളിലെ പ്രതിനിധികൾ എന്നിവരാണ് ഈ ഇലെക്ഷനിൽ വോട്ട് ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും വിജയ ശതമാനം കൂട്ടാൻ സാധിച്ച സമാജ്വാദി പാർട്ടിക്ക്  എംഎൽസി തെരഞ്ഞെടുപ്പ് ഫലം ഒരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.