ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എൻഡിഎ മുന്നിലെന്ന വാർത്തയാണ് പുറത്തുവരുന്നത്. ​ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ വിജയിച്ചതോടെയാണ് ബാലറ്റ് പെട്ടി തുറക്കുന്നതിനു മുമ്പേ എൻഡിഎ മുന്നിലെത്തിയിരിക്കുന്നത്. അതേ അങ്ങനൊരു മണ്ഡലം ഉണ്ട് ബിജെപിക്ക്. ആ മണ്ഡലം സൂറത്താണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അടുത്ത 5 വർഷം ആര് ഭരിക്കും? മോദി ഹാട്രിക്കോ? 'ഇൻഡ്യ' സർപ്രൈസോ? അറിയാം മണിക്കൂറുകൾക്കുള്ളിൽ


ബിജെപിയുടെ മുകേഷ് ദലാൽ ആണ് ഇവിടെ എതിരില്ലാതെ വിജയിച്ചിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക അസാധുവാക്കിയതിനെ തുടർന്നാണ് ദലാലിന് ഏകപക്ഷീയമായ ജയമുണ്ടായിരിക്കുന്നത്.  കോൺഗ്രസ് സ്ഥാനാർഥിയുടെ മൂന്ന് നിർദ്ദേശകർ തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്ന് സത്യവാങ്മൂലം സമർപ്പിച്ചതോടെ പത്രിക തള്ളുകയായിരുന്നു.


Also Read: ഫലമറിയാൻ മണിക്കൂറുകൾ മാത്രം: സംസ്ഥാനത്ത് 3 ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ


പാർട്ടിയാണ് തന്നെ വഞ്ചിച്ചതെന്നാണ് നിലേഷ് കുംഭാണി പറയുന്നത്. പത്രിക തള്ളിപ്പോയതിനെ തുടർന്ന് സൂറത്തിൽ നിന്ന് അപ്രത്യക്ഷനായ കുംഭാണി 20 ദിവസങ്ങള്‍ക്കുശേഷമാണ് തിരിച്ചെത്തിയത്. പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് കുംഭാണിയുടെ നാമനിർദ്ദേശ പത്രിക തള്ളിയത്. കോണ്‍ഗ്രസ് അദ്ദേഹത്തെ ആറുവര്‍ഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.