ലക്നൗ:ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയം മികച്ച സന്ദേശമാണ് നൽകുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശുഭാപ്തി വിശ്വാസമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. രാംപൂർ, അസംഗഢ് ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയം  2024ൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ശുഭാപ്തി വിശ്വാസം നൽകുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുപി സർക്കാരിൽ ജനങ്ങൾക്ക് പരിപൂർണ വിശ്വാസമാണ് എന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
കുടുംബവാദികൾക്കും വർഗീയവാദികൾക്കും ശക്തമായ സന്ദേശം ജനങ്ങൾ നൽകിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.ഉത്തർപ്രദേശിലെ രാംപൂർ, അസംഗഢ് എന്നിവിടങ്ങളിലും പഞ്ചാബിലെ സംഗ്രൂർ മണ്ഡലത്തിലുമാണ് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് നടന്നത്. 


രാംപൂർ, അസംഗഡ് ലോക്സഭാ മണ്ഡലങ്ങളിൽ ഭരണകക്ഷിയായ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എസ്പിയുടെ കുത്തക സീറ്റായ ഇരുമണ്ഡലങ്ങളിലും ചരിത്ര വിജയമാണ് ബിജെപി നേടിയത്.
അസംഗഡ്, രാംപൂർ സീറ്റുകളിൽ നിന്നും എസ്പി നേതാക്കളായ അഖിലേഷ് യാദവ്, അസം ഖാൻ എന്നിവർ എംപി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.