Lok Sabha Election 2024: തിരഞ്ഞെടുപ്പ് നടക്കും മുന്‍പേ വിജയം നേടി BJP സ്ഥാനാര്‍ഥി മുകേഷ് ദലാൽ!!
Lok Sabha Election 2024: സൂറത്ത് ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഏപ്രിൽ 22 ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിജയ സർട്ടിഫിക്കറ്റ് മുകേഷ് ദലാലിന് ലഭിയ്ക്കുകയും ചെയ്തു.
Lok Sabha Election 2024: പൊതു തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് രാജ്യം. 2024ലെ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഇനി രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ ഊഴമാണ്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കും. ജൂൺ നാലിന് വോട്ടെണ്ണല്‍ നടക്കും.
എന്നാൽ, ഫലപ്രഖ്യാപനത്തിന് മുമ്പ്, അല്ല തിരഞ്ഞെടുപ്പ് നടക്കും മുന്‍പേ വിജയം നേടിയിരിയ്ക്കുകയാണ് ഒരു BJP സ്ഥാനാര്‍ഥി...!! അതായത്, പ്രധാനമന്ത്രി മോദിയുടെ ഗ്യാരന്‍റി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുന്‍പേ BJP യ്ക്ക് ആദ്യ വിജയം സമ്മാനിച്ചിരിയ്ക്കുകയാണ്...
സൂറത്ത് ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഏപ്രിൽ 22 ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിജയ സർട്ടിഫിക്കറ്റ് മുകേഷ് ദലാലിന് ലഭിയ്ക്കുകയും ചെയ്തു.
വാസ്തവത്തിൽ, സൂറത്ത് ലോക്‌സഭാ സീറ്റിൽ മറ്റെല്ലാ സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക പിൻവലിച്ചതോടെ മുകേഷ് ദലാല്‍ എതിരില്ലാതെ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.
കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതിന് പിന്നാലെയാണ് ഈ അത്ഭുതം സംഭവിച്ചത്. സൂറത്ത് ലോക്‌സഭാ സീറ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിക്ക് തന്‍റെ മൂന്ന് നിർദ്ദേശകരിൽ ഒരാളെ പോലും തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുന്നിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. നിലേഷിന്‍റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടിട്ടില്ലെന്ന് നിലേഷിന്‍റെ മൂന്ന് നിർദ്ദേശകർ സത്യവാങ്മൂലം സമര്‍പ്പിച്ചുകൊണ്ട് അവകാശപ്പെടുകയും ചെയ്തു. ഇതോടെ നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളപ്പെട്ടു.
ഏപ്രിൽ 21 ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സൗരഭ് പർധി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. കുംഭാനിയുടെ നാമനിർദേശ പത്രികയിലെ മൂന്ന് നിർദ്ദേശകരുടെ ഒപ്പിലെ പൊരുത്തക്കേടിനെക്കുറിച്ച് ബിജെപി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
സൂറത്തിൽ നിന്നുള്ള കോൺഗ്രസിന്‍റെ പകരക്കാരനായ സ്ഥാനാർത്ഥി സുരേഷ് പദ്‌സലയുടെ നാമനിർദ്ദേശ പത്രികയും അസാധുവാക്കിയത് പാർട്ടിയെ നഗരത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്ന് പുറത്താക്കി.
ഗുജറാത്തിൽ എഎപി-കോൺഗ്രസ് സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 26ൽ 24 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികള്‍ മത്സരിക്കുമ്പോള്‍ ഭാവ്നഗറിലും ബറൂച്ചിലും ആം ആദ്മി പാർട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റ് അനുസരിച്ച്, ബിജെപിക്കും കോൺഗ്രസിനും പുറമെ സൂററ്റിൽ നിന്ന് സ്ഥാനാർത്ഥിയെ നിർത്തിയ ഏക ദേശീയ പാർട്ടി ബിഎസ്പിയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിജയ സർട്ടിഫിക്കറ്റ് മുകേഷ് ദലാലിന് ലഭിച്ചതിന് പിന്നാലെ ബിജെപി നേതാക്കൾ അദ്ദേഹത്തെ അഭിനന്ദിച്ചു. സൂറത്ത് പ്രധാനമന്ത്രി മോദിക്ക് ആദ്യ താമര നൽകിയെന്ന് ഗുജറാത്ത് ബിജെപി അദ്ധ്യക്ഷന്‍ സിആർ പാട്ടീൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.