മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ  സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപെട്ടു.ഫാക്ടറി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്.7.20 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം 15 കിലോമീറ്റർ പരിധിയിൽ കേള്‍ക്കുന്ന തരത്തില്‍ ശക്തമായ സ്ഫോടനമാണ് ഉണ്ടായതെന്ന് പോലീസ് ഓഫീസർ ഹേമന്ദ് കാട്കർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

 


പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മരണ സംഖ്യസംബന്ധിച്ച് അവ്യക്തതയുണ്ട്‌.അമോണിയം നൈട്രേറ്റ് ഉത്പാദിപ്പിക്കുന്ന കമ്പനിയിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ബോയ്‌സറിലെ കൊല്‍വാദെ ഗ്രാമത്തിലാണ് ഫാക്ടറി.


പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പരിശോധനയും രക്ഷാ പ്രവര്‍ത്തനവും നടത്തി.അപകടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.കൊല്ലപെട്ടവരുടെ കുടുംബംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.