മുംബൈ: കേന്ദ്ര ബജറ്റ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മുക്തമാകാതെ ഓഹരി വിപണി. ഇന്നും നഷ്ടത്തില്‍ ആരംഭിച്ച വിപണി പിന്നീട് വലിയ താഴ്ചയിലേക്ക് കൂപ്പുകുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ബജറ്റിൽ ദീർഘകാല മൂലധന നേട്ടത്തിന്‍മേൽ ഏർ‌പ്പെടുത്തിയ നികുതിയുടെ പ്രതിഫലനമാണ് ഓഹരി വിപണിയില്‍ ദൃശ്യമാകുന്നതെന്നാണ് വിലയിരുത്തല്‍. 


ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ് ഇന്നും തുടര്‍ന്നു. ഐ.ടി, ഫാര്‍മ, ബാങ്കിംഗ് മേഖലയിലെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു. സെൻസെക്സ് 730 പോയന്‍റ് താഴ്ന്ന് 35,169.96 ലും ദേശിയസൂചിക നിഫ്റ്റി 231.85 പോയന്‍റ് കുറഞ്ഞു 10,785.05ലും എത്തി.