കമല മില്‍സ് തീപിടിത്തം: ബിഎംസിയുടെ 10 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ
14 പേരുടെ മരണത്തിനിടയാക്കിയ മുംബൈയിലെ കമല മില്‍സ് തീപിടിത്തത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ബി.എം.സി സമർപ്പിച്ചു. 28 ഡിസംബറിന് മോമോ ബീമയിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നുവെന്നാണ് ബി.എം.സി റിപ്പോർട്ടിൽ പറയുന്നത്.
മുംബൈ: 14 പേരുടെ മരണത്തിനിടയാക്കിയ മുംബൈയിലെ കമല മില്‍സ് തീപിടിത്തത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ബി.എം.സി സമർപ്പിച്ചു. 28 ഡിസംബറിന് മോമോ ബീമയിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നുവെന്നാണ് ബി.എം.സി റിപ്പോർട്ടിൽ പറയുന്നത്.
തീ ഇത്രമാത്രം ഭയാനകമായ രീതിയില്‍ ആളിപ്പടരാന്‍ കാരണം ഭക്ഷണശാലയിൽ തീ ആളിപ്പടര്‍ത്താന്‍ സഹായകമായ വസ്തുക്കള്‍ ഉണ്ടായിരുന്നതിനാലാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ സംഭവത്തിൽ 10 ബി.എം.സി ഓഫീസർമാർക്കെതിരെ വകുപ്പുതല നടപടി കോര്‍പറേഷന്‍ ശുപാര്‍ശ ചെയ്തു. ഓഫീസർമാർ ഈ സ്ഥലങ്ങളുടെ ശരിയായ രീതിയിലുള്ള അന്വേഷണം നടത്തിയിട്ടില്ല, നടത്തിയിരുന്നുവെങ്കില്‍ ഇത്തരമൊരു ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് ബി.എം.സി പറയുന്നത്.
കമല മില്‍സില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പബ്ബുകളാണ് വണ്‍ എബൗയും, മോജോ ബിസ്ട്രോയും. മോജോ ബിസ്ട്രോയില്‍ നിന്ന് തീപടര്‍ന്ന് വണ്‍ എബൗയിലേക്കും തുടര്‍ന്ന് മറ്റു കെട്ടിടത്തിലേക്കും വ്യാപിക്കുകയായിരുന്നു. മുംബൈ പോലീസ് ആദ്യം വണ്‍ എബൗ പബ്ബിന്റെ ഉടമസ്ഥര്‍ക്കെതിരെ മാത്രമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് മോജോ ബിസ്ട്രോ പബ്ബിന്റെ ഉടമകളുടെ പേരും ചേര്‍ക്കുകയായിരുന്നു.