കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംഘപരിവാര്‍ തൊഴിലാളി സംഘടന ബി എം എസ് രംഗത്ത്. ജനുവരി മൂന്നിന് രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിഎംഎസ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനവും സ്വകാര്യവല്‍ക്കരണ നടപടികളുമാണ് ബിഎംഎസ് സമര രംഗത്തിറങ്ങുന്നതിന് കാരണം. 


പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ്  ബിഎംഎസ് നിലപാട്. 


നേരിട്ടുള്ള വിദേശ നിക്ഷേപം അടക്കമുള്ള സര്‍ക്കാര്‍ നയങ്ങളോട് ബിഎംഎസിന് യോജിപ്പില്ല. നേരത്തെ തന്നെ സ്വകാര്യവല്ക്കരണത്തിനും, വിദേശ നിക്ഷേപത്തിനും, ബാങ്കുകളുടെ ലയനത്തിനുമെതിരെ ബിഎ൦എസ് രംഗത്ത് വന്നിരുന്നു.


നിരവധി തവണ കേന്ദ്ര സര്‍ക്കാരിന് ഈ നിലപാടില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപെട്ട് നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. 


എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിഎംഎസ് പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നത്. 


മോദി സര്‍ക്കാരിന്‍റെ വ്യവസായ, തൊഴില്‍, സാമ്പത്തിക നയങ്ങളില്‍ തിരുത്തല്‍ വേണമെന്നാണ് ബിഎംഎസിന്‍റെ നിലപാട്. 


രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേന്ദ്ര സര്‍ക്കരിനെതിര്‍ സംഘ പരിവാറിനുള്ളില്‍ നിന്നുയരുന്ന ആദ്യ എതിര്‍ സ്വരമാണ് തൊഴിലാളി സംഘടനയായ ബിഎംഎസിന്‍റേത്.