കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സംഘ പരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്.എല്‍ ഐസി ,ഐഡിബിഐ തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനുള്ള തീരുമാനത്തിനെതിരെയാണ് ബിഎംഎസ് രംഗത്ത് വന്നിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ തീരുമാനം വിനാശകരമെന്ന് ബിഎംഎസ് പറയുന്നു .ഈ തീരുമാനം രാജ്യത്തെ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുമെന്നും ബിഎംസ് ആരോപിക്കുന്നു. തൊഴിലാളി സംഘടനകളുമായുള്ള ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ അപഹാസ്യ മാക്കിയെന്നും ബിഎംഎസ് കുറ്റപെടുത്തുന്നു.


ബജറ്റ് കൊണ്ട് തൊഴിലാളികള്‍ക്ക് നഷ്ടംമാത്രമാണ് ഉണ്ടായതെന്നും ബിഎംഎസ് പറയുന്നു.രാജസ്ഥാനിലെ ജോധ്പൂരില്‍ ചേര്‍ന്ന ബിഎം എസ് ദേശീയ എക്സിക്യുട്ടീവില്‍ ബജറ്റിലെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു.




തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഒന്ന് പോലും പരിഗണിക്കുന്നതിന് തയ്യാറായില്ലെന്നും ബിഎംഎസ് കുറ്റപെടുത്തുന്നു .നേരത്തെ തൊഴിലാളി വിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്ന ആരോപണം ബിഎംഎസ് ഉയര്‍ത്തിയിരുന്നു.എന്നാല്‍ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനോട് ബിഎംഎസ് സഹകരിച്ചതുമില്ല.അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ സ്വന്തം നിലയ്ക്ക് ബിഎം എസ് പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു.ഇപ്പോള്‍ കേന്ദ്രസര്‍ക്കാരുമായി ബജറ്റ് നിര്‍ദേശങ്ങളെ ചൊല്ലി വീണ്ടും ബിഎംഎസ് ഇടഞ്ഞിരിക്കുകയാണ്.