പത്തനംതിട്ട: പഞ്ചാബിലെ ജോലി സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയിൽ മലയാളി സൈനീകൻറെ മൃതദേഹം. മലയാലപ്പുഴ പത്തിശ്ശേരി സ്വദേശി സുജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വ്യാഴാഴ്ച്ച രാവിലെയാണ് സൈന്യത്തിൻറെ സിഗ്നൽസ് റജിമെൻ്റിലെ ഉദ്യോഗസ്ഥനായ  സുജിത്തിനെ വെടിയേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃതദേഹം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് സുജിത്തിൻ്റെ പിതാവ് രാജനും  ബന്ധുവായ മനുമോഹനും പഞ്ചാബിലെ ആർമ്മി കേന്ദ്രമായ ഭട്ടിൻഡയിൽ എത്തി. സുജിത്തിൻ്റെ മരണത്തിലെ ദുരുഹത നീക്കണമെന്ന് സൈനികൻ്റെ ബന്ധുക്കൾ ഉന്നത സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും.


Also Read: അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിക്കൂ!


കഴിഞ്ഞ ഒക്ടോബറിൽ നാട്ടിൽ എത്തിയപ്പൊൾ സീതത്തോട് ഗുരുനാഥൻ മണ്ണിൽ എക്സൈസ് സംഘത്തെ ആക്രമിച്ചതായുള്ള കേസിൽ സുജിത്തും പ്രതിയായിരുന്നു . കേസിൽ രണ്ടാം പ്രതിയായി ചിറ്റാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സൈനിക കേന്ദ്രത്തിൽ അറിയിക്കുകയും ചെയ്തിരുന്നു.


കേസിൽ ജാമ്യം എടുക്കാതെയാണ് സുജിത്ത് മടങ്ങിയത്. മടങ്ങിയെത്തിയ ശെഷം സുജിത്ത് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ ബന്ധുക്കളെ അറിയിച്ചതായാണ് വിവരം. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.