മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിലായ ഗുണ്ടാ സംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സമീപകാല അഭിമുഖത്തെക്കുറിച്ച് പരാമർശിക്കുന്ന ഒരു ഇ-മെയിലാണ്  നടന്റെ അസിസ്റ്റന്റിനെ മെയിലിൽ ലഭിച്ചത്.  സന്ദേശത്തിൽ നടനെ കൊല്ലുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന്  ബിഷ്‌ണോയി അവകാശപ്പെടുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rani Movie : ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന റാണി സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത്


ഭീഷണി സന്ദേശത്തെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടത് നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാൽക്കറാണ്. പരാതി ലഭിച്ചയുടൻ ഗുണ്ടാസംഘത്തലവൻ ലോറൻസ്  ബിഷ്‌ണോയി, സഹായി ബ്രാർ, മെയിൽ അയച്ച രോഹിത് ഗാർഗ് എന്നിവർക്കെതിരെ ബാന്ദ്ര പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോറൻസ് ബിഷ്‌ണോയി സൽമാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്.  സൽമാൻ കൃ​ഷ്​​ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി കൊ​ന്നതിൽ താനുൾപ്പെടെയുള്ള ബി​ഷ്​​ണോ​യി സ​മു​ദാ​യത്തിന് അയാളോട് കടുത്ത ദേഷ്യമാണെന്നും സൽമാൻ ഞങ്ങ​ളു​ടെ ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ മാ​പ്പു​പ​റ​ഞ്ഞില്ലെങ്കിൽ അ​ന​ന്ത​ര​ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും ബിഷ്‌ണോയി ഭീഷണി മുഴക്കിയിരുന്നു.  മാത്രമല്ല തന്നെ വെറുതെവിടാൻ ആവശ്യപ്പെട്ട് സൽമാൻ തനിക്ക് പണം ഓഫർ തന്നിരുന്നുവെന്നും എന്നാൽ പണമല്ല തനിക്ക് വേണ്ടതെന്നും ലോറൻസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. 


Also Read:  Neechbhang Rajyoga: ബുധന്റെ രാശിമാറ്റത്തിലൂടെ നീചഭംഗ രാജയോഗം; ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം വൻ ധനാഭിവൃദ്ധിയും


ഹം സാത്ത് സാത്ത് ഹെ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി രാജസ്ഥാനിൽ എത്തിയ സൽമാൻ കങ്കാണിയിൽ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊല്ലുകയായിരുന്നു.  ഈ കേസിൽ 2018 ൽ ജോധ്പൂർ കോടതി സൽമാനെ അഞ്ച് വർഷം തടവിന് ശിക്ഷിക്കുകയും പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം ടെലിവിഷനിൽ വന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് നടന്റെ പിഎ ജോർഡി പട്ടേലിന് മെയിലിലൂടെ ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്.  ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈ പോലീസ് സൽമാന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  രണ്ടാമത്തെ സന്ദേശം സൽമാൻ ഖാന്റെ അടുത്ത അനുയായിയായ പ്രശാന്ത് ഗുഞ്ചാൽക്കറിന് ശനിയാഴ്ചയാണ് ലഭിച്ചത്.  ഇതിൽ മെയില്‍ അയച്ചത് രോഹിത് ഗാർഗ് ആണെന്ന് വെളിപ്പെടുത്തിയിരുന്നു.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.