Pathan: ഇന്ത്യയിൽ ആകെ ഒരു കോടിയോളം പേർ, ആരാണ് യഥാർഥ പഠാന്മാർ?
പഷ്തൂൺ ഗോത്ര വർഗ്ഗത്തിൽപ്പെട്ടവരെ ഹിന്ദിയിലും ഉറുദുവിലും പൊതുവെ പറയുന്ന പേരാണ് പഠാൻ. 11, 12 നൂറ്റാണ്ടുകളിലാണ് പഠാന്മാർ ഇന്ത്യയിലേക്ക് വലിയ തോതിലുള്ള കുടിയേറ്റം ആരംഭിച്ചത്.
ഷാരൂഖ് ഖാനെ നായകനാക്കി സിദ്ദാർദ്ധ് ആനന്ത് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് 'പഠാൻ'. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം യാഷ് രാജ് പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചിരുന്നു. കിംഗ് ഖാൻ ഒരു ഇടവേളക്ക് ശേഷം നായകനായി എത്തുന്ന ചിത്രമായതിനാൽ ചലച്ചിത്ര പ്രേമികളും ഷാരൂഖ് ആരാധകരും ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് പഠാൻ. പഠാൻ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഷാരൂഖ് എത്തുന്നത്. നായകന് ഈ പേര് എങ്ങനെ വന്നു എന്ന് അറിയാൻ കുറച്ച് നാളുകൾ കൂടി കാത്തിരിക്കണം എന്നാണ് ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് വീഡിയോയിൽ പറയുന്നത്. എന്നാൽ ശരിക്കുമുള്ള പഠാൻ വംശജരുടെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്.
പഷ്തൂൺ ഗോത്ര വർഗ്ഗത്തിൽപ്പെട്ടവരെ ഹിന്ദിയിലും ഉറുദുവിലും പൊതുവെ പറയുന്ന പേരാണ് പഠാൻ. അഫ്ഗാനിസ്ഥാൻ ആണ് പഠാൻ വിഭാഗങ്ങളുടെ ജന്മ സ്ഥലം. 11, 12 നൂറ്റാണ്ടുകളിലാണ് പഠാന്മാർ ഇന്ത്യയിലേക്ക് വലിയ തോതിലുള്ള കുടിയേറ്റം ആരംഭിച്ചത്. എന്നാൽ ഇന്ത്യയിൽ താമസിക്കുന്ന പഠാൻ വംശജരുടെ ജനസംഖ്യയെക്കുറിച്ച് വ്യത്യസ്തമായ കണക്കുകളാണ് നിലവിലുള്ളത്. ഓൾ ഇന്ത്യ പക്തൂൺ ജിർഗ-ഇ-ഹിന്ദിന്‍റെ കണക്ക് പ്രകാരം ഏകദേശം 3.2 ദശലക്ഷം മുതൽ 10 ദശലക്ഷം വരെ പഠാന്മാർ ഇന്ത്യയിൽ താമസിക്കുന്നുണ്ട്. ഇത് അഫ്ഗാനിസ്ഥാനിലെ മുഴുവൻ പഠാൻ ജനസംഖ്യയുടെ ഇരട്ടിയോളം വരും.
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാൻ മേഖലകളിൽ താമസിക്കുന്ന പഠാന്മാർ പഷ്തോ ഭാഷ സംസാരിക്കുന്നവര്‍ ആണ്. എന്നാൽ ഇന്ത്യയിലെ പഠാന്മാരിൽ ഭൂരിഭാഗം പേരും ഹിന്ദി, ഉർദു ഭാഷകളാണ് സംസാരിക്കുന്നത്. 2011ലെ സെൻസസ് പ്രകാരം കേവലം 21,677 പഠാന്മാർ മാത്രമാണ് ഇന്ത്യയിൽ പഷ്തോ ഭാഷ സംസാരിക്കുന്നവത്. ഇന്ത്യയിലെ പഠാൻമാർ വ്യത്യസ്ത ഗോത്രങ്ങളിൽ നിന്നും വംശങ്ങളിൽ നിന്നുമുള്ളവരാണ്. ഇന്ത്യയിൽ കാണപ്പെടുന്ന ചില സാധാരണ പഷ്തൂൺ ഗോത്രങ്ങളിൽ അഫ്രീദി, അഹമ്മദ്‌സായി, ബരക്‌സായി, ബെറ്റാനി, ദുരാനി, കക്കാർ, ഖട്ടാക്ക്, ഒറാക്‌സായി, ഷിരാനിള്‍, യൂസുഫ്‌സായി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. ഇന്ത്യയിൽ ഖാൻ എന്ന കുടുംബപ്പേര് പഠാന്മാർ പൊതുവേ ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാ ഖാന്മാരും പഠാൻ വംശജർ അല്ല. കലാ സാംസ്കാരിക കായിക രംഗത്ത് പ്രശസ്തരായ നിരവധി പഠാന്മാർ ഇന്ത്യയിൽ ഉണ്ട്.
ഇമ്രാൻ ഖാൻ, സെയ്ഫ് അലി ഖാൻ, നസറുദീൻ ഷാ, തുടങ്ങിയവർ ബോളിവുഡിലെ പഠാൻ വംശജരിൽ പെട്ടവരാണ്. ഇഫ്തിഖർ അലി ഖാൻ പട്ടൗഡി, സഹോദരങ്ങൾ ആയ ഇര്‍ഫാൻ പഠാൻ, യൂസഫ് പഠാൻ എന്നിവർ ക്രിക്കറ്റ് രംഗത്തെ പഠാന്മാരിൽ പ്രമുഖരാണ്. കേരളത്തിലും പഠാന്മാരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂർ മഹാരാജാക്കന്മാർ തങ്ങളുടെ സൈന്യത്തെ പരിശീലിപ്പിക്കുന്നതിനായി പഠാൻ പട്ടാളക്കാരെ നിയമിച്ചിരുന്നതായി ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. രാജാക്കന്മാർക്ക് വേണ്ടി സേവനമനുഷ്ടിച്ചിരുന്ന ശിപായിമാരുടെ പിൻഗാമികൾ ആയ പഠാന്മാർ കേരളത്തിൽ ഇന്നും താമസിക്കുന്നുണ്ട്. വെള്ളിത്തിരയിലെ പഠാന്‍റെ വരവിനായി 2023 ജനുവരി 25 വരെ കാത്തിരിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...