ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവും സിപിഐ നേതാവുമായ കനയ്യകുമാറിനോപ്പമാണ് ദീപിക പദുകോണ്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയത്.ബോളിവുഡ് താരം സ്വരാ ഭാസ്ക്കര്‍ നേരത്തെ തന്നെ ജെഎന്‍യു വിലെ വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്കൊപ്പമാണ്.ഇപ്പോള്‍ ബോളിവുഡില്‍ നിന്നും മറ്റൊരു താര സുന്ദരി കൂടെ സമരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING


ഇടത് വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്ഐ ,എഐഎസ്എഫ്,ഐസ,ഡിഎസ്എഫ് എന്നീ സംഘടനകള്‍ ഫീസ്‌ വര്‍ധനവില്‍ പ്രതിഷേധിച്ച് സമര രംഗത്താണ്,ഞായറാഴ്ച ക്യാമ്പസ്സിനുള്ളില്‍ ഇടത് വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായി ജെഎന്‍യു വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷ് അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


മുഖം മൂടി അക്രമത്തിന് പിന്നില്‍  എബിവിപി യാണെന്ന് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നു .അതേസമയം എബിവിപി  പ്രവര്‍ത്തകര്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്.സംഘര്‍ഷവുമായി ബന്ധപെട്ട് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാകി ഇടത് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിന് ബോളിവുഡ് സൂപര്‍ താരം പിന്തുണയുമായി എത്തിയത് സമരക്കാര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്.