ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി. ​ഗോണ്ട സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തഹർ സിം​ഗ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി മുഴക്കിയത്. യോ​ഗി ആദിത്യനാഥിനെ വധിക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ജനുവരി 22-ന് നടക്കാനിരിക്കേയാണ് ക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന ഭീഷണി സന്ദേശം എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാ കർമ്മത്തിൽ പങ്കെടുക്കും. മൂന്ന് നിലകളാണ് ക്ഷേത്രത്തിന്റെ ഘടന. കിഴക്ക് നിന്ന് പ്രവേശിച്ച് തെക്ക് നിന്ന് പുറത്തുകടക്കുന്ന വിധത്തിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.


കിഴക്കുഭാഗത്ത് നിന്ന് 32 പടികൾ കയറി വേണം പ്രധാന ക്ഷേത്രത്തിലെത്താൻ. പരമ്പരാഗത നാഗര ശൈലിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. 250 അടി വീതിയും 161 അടി ഉയരവും ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിന്റെ ഓരോ നിലയ്ക്കും 20 അടി ഉയരമാണ് ഉള്ളത്. 392 തൂണുകളും 44 കവാടങ്ങളുമുണ്ട്. വടക്കോട്ട് ദർശനമുള്ള ക്ഷേത്രങ്ങൾക്ക് ശ്രീകോവിലിനു ചുറ്റും പുറം ഭാഗം ഇല്ല.


ALSO READ: അയോദ്ധ്യ റെയിൽവെ സ്‌റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; അമൃത് ഭാരത് ട്രെയിനുകളും വന്ദേഭാരത് എക്‌സ്പ്രസുകളും ഫ്‌ളാഗ് ഓഫ് ചെയ്തു


രാമക്ഷേത്രത്തിന് 14 അടി വീതിയും 732 മീറ്റർ വിസ്തീർണ്ണവുമുണ്ട്. നാല് കോണുകളിലായി സൂര്യൻ, ഭഗവതി, ഗണപതി, ശിവൻ എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. വടക്ക് അന്നപൂർണയും തെക്ക് ഹനുമാൻ മന്ദിരവുമാണ്. മഹർഷി വാല്മീകി, മഹർഷി വസിഷ്ഠൻ, മഹർഷി വിശ്വാമിത്രൻ, മഹർഷി അഗസ്ത്യൻ, നിഷാദ് രാജ്, മാതാ ശബരി, ദേവി അഹല്യ എന്നിവരുടെ ആരാധനാലയങ്ങളുണ്ട്.


അയോധ്യയിലെ കുബേർ തിലയിൽ ജടായു വിഗ്രഹം സ്ഥാപിച്ചു. രാമാലയം സമുച്ചയത്തിൽ ആരോഗ്യ സംരക്ഷണ കേന്ദ്രവും ടോയ്‌ലറ്റ് ബ്ലോക്കും മറ്റ് സൗകര്യങ്ങളുമുണ്ട്. ദർശനത്തിന് പോകുന്നതിന് മുമ്പ് 25,000 പേർക്ക് ചെരിപ്പുകൾ, വാച്ചുകൾ, മൊബൈൽ ഫോണുകൾ എന്നിവ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.


ആകെയുള്ള 70 ഏക്കർ ക്ഷേത്രപരിസരത്തിന്റെ 70 ശതമാനവും ഹരിതപ്രദേശമാണ്. നൂറുവർഷത്തിലേറെ പഴക്കമുള്ള മരങ്ങളും ക്ഷേത്ര പരിസരത്തുണ്ട്. സൂര്യരശ്മികൾ കടക്കാത്ത ഇടതൂർന്ന വനമാണ് ഉള്ളത്. രാം മന്ദിരം ക്ഷേത്ര സമുച്ചയത്തിൽ രണ്ട് മലിനജല ശുദ്ധീകരണ പ്ലാന്റുകളും ഒരു ജലശുദ്ധീകരണ പ്ലാന്റും പ്രത്യേക വൈദ്യുതി ലൈനുമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.