ന്യൂഡല്‍ഹി: ന്യൂ ഡല്‍ഹി റയില്‍വേ സ്റ്റേഷനില്‍ ബോംബ്‌ ഭീഷണിയെ തുടര്‍ന്ന് റയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച രാവിലെ 4.10 നാണ് ട്രെയിനിനുള്ളില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഡോഗ് സ്ക്വാഡിന്‍റെ  നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.  റെയില്‍വേ പോലീസ്, ഡല്‍ഹി പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍. 


കഴിഞ്ഞ ദിവസം, ഡല്‍ഹി ഹൈക്കോടതി പരിസരത്ത് ബോംബ്‌ വച്ചതായി അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഫോണ്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. 


അതേസമയം, ഭീകരവാദി ആക്രമണം ഉണ്ടായേക്കാമെന്ന ഇന്റെലിജെന്‍സ്‌ മുന്നറിയിപ്പ് പരിഗണിച്ച് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.