മുംബൈ : മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്യാനിരുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷിണി. ശനിയാഴ്ച രാത്രിയോടെയാണ് വിമനത്തിൽ ബോംബുണ്ടെന്നുള്ള സന്ദേശം ലഭിക്കുന്നത്. തുടർന്ന് സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുകയും വിമനത്തിനുള്ള പരിശോധന നടത്തിയ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. ബോംബ് ഭീഷിണി സന്ദേശം വ്യാജമാണെന്ന് മുംബൈ പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈയിൽ നിന്നും അഹമ്മദബാദിലേക്കുള്ള ഇൻഡിഗോയുടെ 6E 6045 എന്ന വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് മുംബൈ വിമാനത്താവളത്തിന് ലഭിച്ച് ഇ-മെയിൽ സന്ദേശം. ബോംബ് ഭീഷിണി സന്ദേശം ലഭിച്ച ഉടൻ തന്നെ എയപ്പോർട്ട് സുരക്ഷ ഏജൻസി വിമാനത്താവളത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും വിമാനത്തിനുള്ളിൽ ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ചെയ്തു. 


ALSO READ : ഇൻഡിഗോ നിലവാരമില്ലാത്ത വൃത്തികെട്ട കമ്പനി; ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ല


പരിശോധന ഒന്നും കണ്ടെത്താതെ വന്നപ്പോൾ ബോംബ് ഭീഷിണി വ്യജമാണെന്ന് കണ്ടെത്തുകയും വിമാനത്തിന്റെ സർവീസ് പുനഃരാരംഭിക്കുകയായിരുന്നു. സുരക്ഷ പ്രശ്നങ്ങൾ മുൻ നിർത്തി ഏറെ വൈകിയാണ് ഇൻഡിഗോ വിമാനം അഹമ്മദബാദിൽ എത്തിച്ചേർന്നത്. ഇ-മെയിൽ സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് പോലീസും എയർപ്പോർട്ട് അധികൃതരും അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.