രാജവെമ്പാല വളരെ അപകടകാരിയാണ്. കടിയേറ്റാൽ മരണം ഉറപ്പാണ്. മൃ​ഗങ്ങളെ ഇവ പതിയിരുന്ന് ആക്രമിച്ച് ഭക്ഷണമാക്കാറുണ്ട്. എന്നാൽ കീരിയുടെ മുൻപിൽ ഇവ പലപ്പോഴും തോറ്റുപോകുന്നതാണ് കാണുന്നത്. കീരിയും പാമ്പും ശത്രുക്കളാണെന്നാണ് പൊതുവെ പറയാറുള്ളത്. പാമ്പുകൾ ഭയപ്പെടുന്ന ഒരു മൃ​ഗമാണ് കീരി. കീരിയുള്ളിടത്ത് പാമ്പ് വരില്ല എന്നൊരു പറച്ചിലുണ്ട്. പലപ്പോഴും കീരിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പാമ്പുകൾക്ക് സാധിക്കാറില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിൽ കീരിയും പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ ഈ വൈറൽ വീഡിയോ ശരിക്കും കാഴ്ചക്കാരെ ഞെട്ടിപ്പിക്കുന്നതാണ്. 58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണിത്. ഒരു വീടിന് സമീപം ഒരു കീരിയും പാമ്പും പരസ്പരം പോരടിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട്, കീരിയിൽ നിന്ന് രക്ഷപ്പെട്ട് കൃഷിയിടത്തോട് ചേർന്നുള്ള വീട്ടിലേക്ക് പാമ്പ് ഇഴഞ്ഞ് കയറുന്നത് കാണാം. അപ്പോഴേക്കും കീരി വയലിലേക്ക് ഓടിപ്പോകുന്നു.


Also Read: Viral Video: അടി, ഇടി, കടി, തള്ള്; അമ്മായിഅമ്മ മരുമകൾ തർക്കത്തിന്റെ വീഡിയോ വൈറൽ


6-7 അടി ഉയരമുള്ള രാജവെമ്പാല രക്ഷപ്പെടാൻ കയറിയത് കുഞ്ഞിനായി കെട്ടിയിരുന്ന തൊട്ടിലിൽ ആണ്. തൊട്ടിലിന്റെ കയറിൽ കൂടി മുകളിലേക്ക് അത് നീങ്ങുന്നത് വീഡിയോയിൽ വ്യക്തമാണ്. കണ്ട് നിന്നവർ ശരിക്കും ഭയന്നിട്ടുണ്ട്. അവിടെ തന്നെയായി തുണികൾ നനച്ചിട്ടിരിക്കുന്നതും കാണാം. ഭാ​ഗ്യവശാൽ തൊട്ടിലിൽ കുഞ്ഞ് ഉണ്ടായിരുന്നില്ല. ഇതിനിടെ ഒരു യുവാവ് വടികൊണ്ട് പാമ്പിനെ വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റൊരാൾ തന്റെ ഫോണിൽ വീഡിയോ ഷൂട്ട് ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലെ ഒരു ഗ്രാമത്തിൽ നിന്നുള്ളതാണ് വീഡിയോ.



 


Dr prashant bhamare എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. 24.3K ആളുകൾ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. ഭാ​ഗ്യത്തിന് തൊട്ടിലിൽ കുഞ്ഞ് ഉണ്ടായിരുന്നില്ല. ഇല്ലെങ്കിൽ വവലിയ ആപത്തുണ്ടായേനെ എന്നൊരാൾ കമന്റ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.