ന്യൂഡല്‍ഹി:നിയന്ത്രണ രേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ സൈന്യത്തെ വിന്യസിച്ചോ,ബാലപ്രയോഗത്തിലൂടെയോ ചൈന ശ്രമിക്കുകയാണെങ്കില്‍ 
അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കിഴക്കന്‍ ലഡാക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്നും ഇന്ത്യ ആവശ്യപെട്ടു.


നിലവിലെ സ്ഥിതിഗതികള്‍ക്ക് സൈന്യത്തെ ഉപയോഗിച്ചോ ബാലപ്രയോഗത്തിലൂടെയോ മാറ്റം വരുത്താന്‍ ചൈന ശ്രമിക്കാതിരിക്കുകയാണ് 
കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഏക മാര്‍ഗമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്റി (Vikram Misri) പറഞ്ഞു.


അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്‍റെ നടപടികള്‍ ഉഭയ കക്ഷി ബന്ധത്തിന്‍റെ വിശ്വാസ്യതയ്ക്ക് വിള്ളല്‍ വീഴ്ത്തി,
ബന്ധങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും അത് ഏതു ദിശയിലേക്കാണ് നെങ്ങേണ്ടത് എന്ന് തീരുമാനിക്കുകയും ചെയ്യേണ്ടത് ചൈനയുടെ 
ഉത്തരവാദിത്തമാണ്,അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിന്നാല്‍ മാത്രമേ ഇന്ത്യാ ചൈനാ ഉഭയകക്ഷി ബന്ധത്തില്‍ പുരോഗതിയുണ്ടാകൂ എന്നും 
അദ്ധേഹം വ്യക്തമാക്കി.


ഇന്ത്യന്‍ സൈനികരുടെ സാധാരണ പെട്രോളിങ്ങിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ ചൈന അവസാനിപ്പിക്കണം എന്നും അദ്ധേഹം പറഞ്ഞു.


ഗാല്‍വന്‍ താഴ്‌വരയുടെ മേലുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു,


നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചത് ചൈനയുടെ ഭാഗത്ത് നിന്നുള്ള നീക്കങ്ങളാണ് എന്നും അദ്ധേഹം ചൂണ്ടിക്കാട്ടി.


Also Read:ഇന്ത്യ-ചൈന സംഘര്‍ഷം;അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം;കരസേനാ മേധാവി പ്രതിരോധ മന്ത്രിയെ കണ്ടു!


സൈനികതലത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടന്ന് കൊണ്ട് ഇരിക്കുകയാണ് എന്ന് വ്യക്തമാക്കിയ അദ്ധേഹം നിലവിലെ സാഹചര്യത്തിന്‍റെ തീവ്രത 
കുറയ്ക്കണമെന്നത് ചൈനയുടെ ഉത്തരവാദിത്തം ആണെന്ന് അവര്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.


നിലവിലെ സാഹചര്യങ്ങളുടെ തീവ്രത കുറയ്ക്കേണ്ടതിനറെ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണെന്ന് ചൈനീസ് അംബാസഡര്‍ സണ്‍ വെയ്ഡോങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിന് മറുപടിയായാണ്  ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്റി നിലപാട് വ്യക്തമാക്കിയത്.