ന്യൂ ഡൽഹി :  സഹപ്രവർത്തകന്റെ വെടിയേറ്റ് അമൃത്സറിൽ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരതരമായി പരിക്കേറ്റു. വെടിയുതിർത്ത സൈനികൻ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

Ct സട്ടെപ്പ എസ് കെ എന്ന ബിഎസ്എഫ്  സൈനികനാണ് 5 പേർക്ക് നേരെ നിറ ഒഴിച്ചത്. നാല് പേരും സംഭവ സ്ഥലത്ത് വെച്ച് മരണപ്പെടുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ ജവാനെ ക്യാമ്പിന് സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.


ALSO READ : BSF Official Arrested: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ബിഎസ്എഫ് ജവാൻ പിടിയിൽ


അട്ടാരി വാഗാ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ മാറി 144-ാം ഹെഡ്ക്വാർട്ടറിലെ ഖാസാ ബിഎസ്എഫ് ക്യാമ്പിലാണ് വെടിവെപ്പുണ്ടായത്. ബിഎസ്എഫിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് തിരിച്ചുയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 


സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് ബിഎസ്എഫ് ഉത്തരവിടുകയും ചെയ്തു. കൊല്ലപ്പെട്ട സൈനികരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.