ഗുവാഹതി: അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റം അവസാനിപ്പിക്കാന്‍ തുടങ്ങിയ ബംഗ്ലാദേശുമായുള്ള അതിര്‍ത്തി അടക്കല്‍ പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന്   അസമിലെ നിയുക്ത മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍.നുഴഞ്ഞു കയ്യറ്റം അവസാനിപ്പിക്കാന്‍ പുതുതായി എടുക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഭേദഗതി ചെയ്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഐ .എം .ഡി .ടി ആക്റ്റിന് താന്‍ എതിരാണെന്നും ആസ്സാമിലെ പുതുക്കിയ   ദേശീയ പൌരത്വ രെജിസ്ട്രേഷന്‍  (നാഷണല്‍ രേജിസ്ട്രശന്‍ ഓഫ് സിറ്റിസന്‍സ്) കരട് രേഖ പുറത്ത് വന്നാല്‍ ആരാണ് പൌരന്‍മാരെന്നും ആരാണ് നുഴഞ്ഞുകയറ്റക്കാരും എന്ന്‍ ബോധ്യമാവുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാഗാ അതിര്‍ത്തിയിലേത് പോലെ ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയിലും പട്ടാളങ്ങള്‍ തമ്മിലുള്ള കൊടി കൈ മാറുന്നതും മറ്റു ചടങ്ങുകള്‍ സംഘടിപ്പികുമെന്നും അത് വഴി അതിര്‍ത്തി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു 


സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള എന്‍ .ഡി .എ മന്ത്രി സഭ 24ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഗുവാഹതിയിലെ ഖാനാപറ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, എന്‍.ഡി.എ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും.ഇതിന് മുന്നോടിയായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍ ഞായറാഴ്ച യോഗം ചേര്‍ന്ന് കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവാളിനെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും.


സഖ്യകക്ഷികളായ അസം ഗണപരിഷത്ത് (എ.ജി.പി), ബോഡോ പീപ്ള്‍സ് ഫ്രണ്ട് (ബി.പി.എഫ്) എന്നിവയുടെ പ്രതിനിധികളും ഇതേ ആവശ്യത്തിനായി ഉടന്‍ സംഗമിക്കും. വെള്ളിയാഴ്ച ബി.ജെ.പി ആസ്ഥാനത്ത് സൊനോവാളിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടി എം.എല്‍.എമാര്‍ അനൗദ്യോഗിക യോഗം ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലവും മന്ത്രിസഭാ രൂപവത്കരണവും വിലയിരുത്താന്‍ സൊനോവാള്‍ മോദിയെയും അമിത് ഷായെയും കാണുന്നുണ്ട്.


കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ മാത്രമായിരുന്ന ബി.ജെ.പി ബംഗ്ളാദേശി കുടിയേറ്റം മുഖ്യപ്രചാരണായുധമാക്കി ഇത്തവണ 60 സീറ്റുകളുമായി ഒറ്റക്ക് കേവലഭൂരിപക്ഷത്തിനരികെ എത്തിയിരുന്നു.സഖ്യകക്ഷികളായ എ.ജി.പി 10ഉം ബി.പി.എഫ് 12ഉം നേടി. കഴിഞ്ഞ നിയമസഭയില്‍ 78 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 26ലൊതുങ്ങിയപ്പോള്‍ 18 സീറ്റുകളുമായി മുമ്പ് കരുത്തുതെളിയിച്ച എ.ഐ.യു.ഡി.എഫിന് ഇത്തവണ 13 സീറ്റേ നേടാനായുള്ളൂ.