ന്യൂഡല്‍ഹി: ഫിറ്റ്നസ് ചാലഞ്ച്, ഐസ്ബക്കറ്റ് ചാലഞ്ച്, കികി ചാലഞ്ച് തുടങ്ങീ നിരവധി ചലഞ്ചുകള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ പുതിയൊരു ചലഞ്ചാണ് ബോട്ടിൽ ക്യാപ് ചലഞ്ച്. ചലച്ചിത്ര താരങ്ങളടക്കം നിരവധി പ്രമുഖര്‍ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.


ഇപ്പോഴിതാ ബോട്ടിൽ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു. മന്ത്രിയുടെ ഉദ്യമം സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.


റിജിജു തന്നെയാണ് ചലഞ്ചിന്‍റെ  വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'സെ നോ ടു ഡ്രഗ്‌സ്', 'ഗെറ്റ് റെഡി ഫോര്‍ ഫിറ്റ് ഇന്ത്യ കാമ്പയിന്‍'- വീഡിയോ പങ്കുവച്ച് റിജിജു കുറിച്ചു. 


ഉറപ്പിച്ച് വെച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് കാലുകൊണ്ട് പ്രത്യേക രീതിയില്‍ തൊഴിച്ച് തെറിപ്പിക്കുന്നതാണ് ചലഞ്ച്. കുപ്പി താഴെപ്പോവുകയോ ഉടഞ്ഞുപോവുകയോ ചെയ്യാതെ വേണം ചലഞ്ച് പൂര്‍ത്തിയാക്കാന്‍.