മല്‍ക്കന്‍ഗിരി: മുതലയുടെ ആക്രമണത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം. ഒഡീഷയിലെ മല്‍ക്കന്‍ഗിരിയിലാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രകോണ്ടയിലെ ജോലഗുഡ ഓപ്പറേറ്റ് കോളനിയിൽ നിന്നുള്ള രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ ശനിയാഴ്ച ഉച്ചയ്ക്ക് കുളിക്കാനായി നദിയിലിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. 


Trailer : ഇനി പറയാന്‍ പോകുന്ന കാര്യം നമ്മള്‍ തമ്മില്‍ മാത്ര൦...


കുട്ടികളിലൊരാളായ കൈലാഷ് മാജിയെ ഒരു മുതല വെള്ളത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പിന്നീട് വികൃതമായ കുട്ടിയുടെ മൃതദേഹം നദിയില്‍ പൊങ്ങുകയായിരുന്നു. 


നദിയുടെ പരിസരത്തെത്തുന്ന ആടുകളെയും പശുക്കളെയും മുതലകള്‍ ആക്രമിച്ചതായി പ്രദേശ വാസികള്‍ പറയുന്നു. നദിയില്‍ മൂന്ന് മുതലകളുണ്ടെന്നാണ് നിഗമനം.