Brahmastra: ബീഫ് പരാമർശം, രൺബീർ- ആലിയ ദമ്പതികളെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്ത്ര സെപ്റ്റംബര്‍ 9ന് റിലീസിന് തയ്യാറെടുക്കുകയാണ്. റിലീസിന് മുന്നോടിയായി താരങ്ങളും അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ്.
Brahmastra Update: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്ത്ര സെപ്റ്റംബര്‍ 9ന് റിലീസിന് തയ്യാറെടുക്കുകയാണ്. റിലീസിന് മുന്നോടിയായി താരങ്ങളും അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ്.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രൺബീർ കപൂറും ആലിയ ഭട്ടും വിവിധ സ്ഥലങ്ങളില്‍ ചിത്രത്തിന്‍റെ പ്രമോഷനായി എത്തിയിരുന്നു. ഇരുവരുടെയും വിവാഹ ശേഷം പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ആരാധകര്‍ സിനിമ റിലീസാകുന്നത് കാത്തിരിയ്ക്കുമ്പോള്‍ ചിത്രത്തിന്‍റെ വിജയത്തിനായി നിരന്തര പരിശ്രമത്തിലാണ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും.
ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ബ്രഹ്മാസ്ത്ര ദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനായി എത്തിയിരുന്നു. എന്നാല്‍, ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഇരുവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല.
Also Read: My Name is Azhagan Song Trending: 2 മില്യൺ കാഴ്ചക്കാരിൽ അധികമായി 'മൈ നെയിം ഇസ് അഴകൻ' സിനിമയിലെ ഗാനം
ചൊവ്വാഴ്ചയായിരുന്നു ദമ്പതികൾ ഉജ്ജയിനില്‍ എത്തിയത്. ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിയും ജില്ലാ ഭരണകൂടവും പോലീസും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. എന്നാല്‍, ശക്തമായ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ പ്രവർത്തകര്‍ രംഗത്തെത്തിയതോടെ താരങ്ങള്‍ പിന്‍വാങ്ങി.
2011ൽ ബീഫുമായി ബന്ധപ്പെട്ട് രൺബീർ കപൂർ നടത്തിയ പരാമർശമാണ് ബജ്റംഗ്ദൾ പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണം.
ബജ്‌റംഗ്ദൾ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായപ്പോള്‍ ഇരുവരുടെയും സുരക്ഷയില്‍ ജില്ലാ കലക്ടർ ഇടപെട്ടു. ഇൻഡോറിലേക്ക് മടങ്ങുന്നതിന് മുമ്പ് രൺബീറും ആലിയയും ഉജ്ജയിൻ ജില്ലാ കളക്ടർ ആശിഷ് സിംഗിന്‍റെ ഔദ്യോഗിക വസതിയിലാണ് താമസിച്ചത്. സിനിമയുടെ സംവിധായകൻ അയൻ മുഖർജിയുടെ സുഹൃത്താണ് കലക്ടർ ആശിഷ് സിംഗ്.
പ്രതിഷേധത്തിനിടെ, ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 'ബീഫ് പരാമർശത്തിന്‍റെ പേരിൽ രൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ബജ്‌റംഗ്ദൾ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രാദേശിക ഭരണകൂടത്തിനും പോലീസിനുമെതിരെ വലിയ രീതിയിൽ പ്രതിഷേധിക്കും,' ബജ്‌റംഗ്ദൾ നേതാവ് അങ്കിത് ചൗബെ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...