Breaking..! അടിയന്തര ഉപയോഗത്തിന് Covaxin...!! അംഗീകാരം നല്‍കി WHO
ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ Covaxin-ന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തിര ഉപയോഗത്തിനാണ് WHO അനുമതി നല്‍കിയിരിയ്ക്കുന്നത്.
New Delhi: ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ Covaxin-ന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തിര ഉപയോഗത്തിനാണ് WHO അനുമതി നല്‍കിയിരിയ്ക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ Technical Advisory Group (TAG) ആണ് വാക്സിന് അനുമതി നല്‍കിയത്. ഇതോടെ ഇന്ത്യയുടെ Covaxin അടിയന്തിര ഉപയോഗത്തിനുള്ള വാക്സിനുകളുടെ (Emergency Use Listing - EUL) പട്ടികയില്‍ ഇടം പിടിച്ചു.
Also Read: കോവാക്സിന് WHO അനുമതി വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്
EUL-ന്‍റെ ഉപയോഗത്തിനായി Covaxin-ന്‍റെ ക്ലിനിക്കൽ ട്രയൽ ഡാറ്റ വിലയിരുത്തുന്ന പ്രക്രിയയില്‍ ഒക്‌ടോബർ 26-ന് TAG, Covaxin നിര്‍മ്മിക്കുന്ന ഭാരത് ബയോടെക്ക് കമ്പനിയിൽ നിന്ന് "കൂടുതൽ വ്യക്തതകൾ" ആവശ്യപ്പെട്ടിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് WHO ഇപ്പോള്‍ തീരുമാനം പുറത്തുവിട്ടത്.
Also Read: COVID-19: കോവാക്‌സിന് അംഗീകാരം നല്‍കി ഓസ്‌ട്രേലിയ
രോഗലക്ഷണങ്ങളുള്ള COVID-19 നെതിരെ 77.8% ഫലപ്രാപ്തിയും പുതിയ ഡെൽറ്റ വേരിയന്റിനെതിരെ 65.2% സംരക്ഷണവും Covaxin തെളിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...