Aryan Drug Party Case : ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യം
Aryan Khan ഒപ്പം സുഹൃത്തുക്കളായ മുൻമുൻ ധമേച്ച, അർബാസ് മർച്ചന്റ് എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു.
Mumbai : ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം. തുടർച്ചയായി മൂന്ന് ദിവസം കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതിയാണ് താരപുത്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആര്യൻ ഖാനിനോടൊപ്പം സുഹൃത്തുക്കളായ മുൻമുൻ ധമേച്ച, അർബാസ് മർച്ചന്റ് എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു.
മൂന്നാഴ്ചത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യൻ ഖാനും സുഹൃത്തുക്കളായ മറ്റ് രണ്ട് പേർക്കും കോടതി ജാമ്യം അനുവദിച്ചത്. കേസിൽ കോടതിയുടെ വിശദമായ വിധി ഭാഗം നാളെ പുറത്ത് വിടും. മൂന്ന് പേരും നാളെ ജയിൽ നിന്ന് പുറത്തിറങ്ങുമെന്ന് ആര്യൻ ഖാനിന് വേണ്ടി വാദിച്ച് മുൻ എജി മുകുൾ റോഹ്ഗതി പറഞ്ഞു.
ഒക്ടോബർ രണ്ടിനാണ് ആര്യൻഖാനെയും സുഹൃത്തുക്കളെയും കപ്പലിലെ ലഹരി പാർട്ടിക്കിടെ എൻസിബി അറസ്റ്റ് ചെയ്തത്. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യൻ ഖാനെ കസ്റ്റഡിയിൽ (Custody) എടുത്തിട്ടുള്ളതെന്നും ഇത് ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണെന്നും ആര്യൻ ഖാനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു.
ALSO READ : Aryan Khan Drug Case: ഇന്ന് ജാമ്യമില്ല, ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്‌ചയും വാദം തുടരും
മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ (Aryan Khan), അർബാസ് മർച്ചന്‍റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യ ഹര്‍ജിയിലാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. ഒക്ടോബർ 28, വ്യാഴാഴ്‌ച ഉച്ചയ്ക്ക് 2.30ന് ശേഷം കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് സാംബ്രെ പറഞ്ഞു. ബുധനാഴ്ച ആര്യൻ ഖാന്‍റെ അഭിഭാഷകൻ മുകുൾ രോത്തഗി, അർബാസ് മർച്ചന്‍റിന്‍റെ അഭിഭാഷകൻ അമിത് ദേശായി, മുൻമുൻ ധമേച്ചയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അലി കാഷിഫ് ഖാൻ എന്നിവർ കക്ഷികൾക്കായി വാദിച്ചിരുന്നു.
രണ്ട് മണിക്കൂറിലേറെ നീണ്ട വാദത്തിന് ശേഷം, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ (NCB) പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗിന്‍റെ വാദം വ്യാഴാഴ്ച കേൾക്കുമെന്ന് ജസ്റ്റിസ് സാംബ്രെ അറിയിച്ചു. കൂടാതെ, വാദം എത്രയുംവേഗം പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും ജഡ്ജി പറഞ്ഞു.
അതേസമയം, രണ്ട് പ്രതികൾക്ക് കഴിഞ്ഞ ദിവസം സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ പിടിയിലായ 20 പേരിലുള്ള മനീഷ് രാജഗരിയയ്ക്കും അവിൻ സാഹുവിനുമാണ് ജാമ്യം ലഭിച്ചത്. കേസില്‍ 2.4 ഗ്രാം കഞ്ചാവുമായാണ് 11-ാം നമ്പർ പ്രതി മനീഷ് രാജഗരിയ അറസ്റ്റിലായത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം ലഭിച്ചതെന്ന് മനീഷിന്‍റെ അഭിഭാഷകൻ അജയ് ദുബെ പറഞ്ഞു.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായ ആര്യന്‍ ഖാനും സുഹൃത്തുക്കള്‍ക്കും ഒക്‌ടോബർ 20 ന് മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് എൻഡിപിഎസ് കോടതിയും ജാമ്യം നിരസിച്ചതോടെയാണ് ആര്യൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...