ശിവകാശി: തമിഴ്നാട്ടിലെ   പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാള്‍ മരിച്ചു സ്ഫോടനത്തിൽ രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. ശിവകാശി ദുരൈസ്വാമിപുരത്തെ പടക്ക നിര്‍മാണശാലയിലാണ് അപകടമുണ്ടായത്. അപകടത്തിൻറെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ജില്ല അഡീഷണൽ മജിസ്ട്രേറ്റ്  കെ.കണ്ണൻ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്‌നാട്ടില്‍ വിരുദനഗര്‍ ജില്ലയിലെ ശിവകാശി കേന്ദ്രീകരിച്ചാണ് നല്ലൊരു ശതമാനം പടക്ക നിര്‍മാണ ശാലകളും പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ പലഭാഗത്തേക്കും ഇവിടെ നിന്നും പടക്കങ്ങള്‍ കയറ്റുമതി ചെയ്യുന്നു. സുരക്ഷിതമല്ലാത്ത ശിവകാശിയിലെ പടക്ക നിര്‍മാണം പലപ്പോഴും അപകടങ്ങള്‍ വരുത്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 12നുണ്ടായ പൊട്ടിത്തെറിയില്‍ ഇവിടെ 12 പേരാണ് മരിച്ചത്.


സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് പലപ്പോഴും ഇവിടെ പടക്ക  നിർമ്മാണം നടക്കുന്നത്.