Army Helicopter Crash: ഇന്ത്യന്‍ ആർമിയുടെ ALH Dhruv ഹെലികോപ്റ്റർ തകർന്നു, ആളപായമില്ല
Army Helicopter Crash Update: ഹെലികോപ്റ്ററിന്‍റെ പൈലറ്റുമാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെങ്കിലും അവർ സുരക്ഷിതരാണെന്ന് കരസേനാ വൃത്തങ്ങൾ അറിയിച്ചു.
Army Helicopter Crash Update: ജമ്മു കശ്മീരിലെ കിഷ്ത്വറിന് സമീപം ഇന്ത്യന്‍ ആർമിയുടെ ALH Dhruv ഹെലികോപ്റ്റർ തകർന്നുവീണു. മൂന്ന് ഉദ്യോഗസ്ഥരുമായി പറന്ന എച്ച്എൽ ധ്രുവ് ഹെലികോപ്റ്റർ ആണ് കിഷ്ത്വര്‍ ജില്ലയിലെ വിദൂര പ്രദേശത്ത് വ്യാഴാഴ്ച രാവിലെ തകർന്നുവീണത്.
അപകടം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റെങ്കിലും സുരക്ഷിതരാണ് എന്നാണ് സൈനിക ഉദ്യോഗസ്ഥർ. നല്‍കുന്ന റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്,.
ഹെലികോപ്റ്ററിന്‍റെ പൈലറ്റുമാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെങ്കിലും അവർ സുരക്ഷിതരാണെന്ന് കരസേനാ വൃത്തങ്ങൾ അറിയിച്ചു. “ആർമി എഎച്ച്എൽ ധ്രുവ് ഹെലികോപ്റ്റർ ഇന്ന് ജമ്മു കശ്മീരിലെ കിഷ്ത്വാറിനടുത്ത് തകർന്നുവീണു. പൈലറ്റുമാർക്ക് പരിക്കേറ്റെങ്കിലും അവർ സുരക്ഷിതരാണ്," ആര്‍മി വൃത്തങ്ങൾ പറഞ്ഞു.
കിഷ്ത്വാർ ജില്ലയിലെ മർവ-ദച്ചനിലൂടെ ഒഴുകുന്ന മരുസുദാർ നദിയിൽ നിന്നാണ് ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ അപകടത്തെ തുടർന്ന് കണ്ടെത്തിയത്.
മാർച്ച് 16 ന് അരുണാചൽ പ്രദേശിലെ ബോംഡിലയ്ക്ക് സമീപം പറന്നുകൊണ്ടിരുന്ന ആർമി ഏവിയേഷൻ ചീറ്റ ഹെലികോപ്റ്റർ എടിസിയുമായുള്ള ബന്ധം നഷ്ടപ്പെട്ട് തകർന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ പുതിയ ദുരന്തം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...