Aryan Khan അഴിക്കുള്ളിൽ തന്നെ തുടരും, സ്പെഷ്യൽ കോടതി താരപുത്രന്റെ ജാമ്യപേക്ഷ വീണ്ടും തള്ളി
Aryan Khan Bail മുംബൈ NDPS സ്പെഷ്യൽ കോടതിയാണ് ആര്യൻ ഖാന്റെയും സുഹൃത്തുക്കളായ അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കാണ് ജാമ്യം തള്ളിയിരിക്കുന്നത്.
Mumbai : അഢംബര കപ്പിലിലെ ലഹിര പാർട്ടിക്കിടെ എൻസിബിയുടെ (NCB) പിടിയിലായ ബോളിവുഡ് താരം ആര്യൻ ഖാന്റെ (Aryan Khan) ജാമ്യപേക്ഷ വീണ്ടും തള്ളി. മുംബൈ NDPS സ്പെഷ്യൽ കോടതിയാണ് ആര്യൻ ഖാന്റെയും സുഹൃത്തുക്കളായ അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കാണ് ജാമ്യം തള്ളിയിരിക്കുന്നത്.
NDPS സെപ്ഷ്യൽ കോടതി ജഡ്ജി വി.വി പാട്ടിലാണ് മൂന്ന് പേരുടെയും ജാമ്യാപേക്ഷ തള്ളിയത്.
ALSO READ : Aryan Khan Drug Case: ആര്യന്‍ ഖാന്‍ അകത്തുതന്നെ.... ജാമ്യഹര്‍ജിയില്‍ വാദം വ്യാഴാഴ്ചത്തേക്ക് മാറ്റി
ഒക്ടോബർ 2ന് അഢംബര കപ്പിലിലെ ലഹരി പാർട്ടിക്കിടെയാണ് താരപുത്രനും സുഹൃത്തുക്കളും നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ പിടിയിലാകുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഏകദേശം 20 പേരെ എൻസിബി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ALSO READ : Aryan Khan Bail: ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഈ മാസം 20-ന്
അതേസമയം ആര്യൻ ഖാന്റെ പക്കൽ നിന്ന് മയക്ക് മരുന്ന് കണ്ടെത്തിയില്ല എന്ന് എൻസിബി കോടതിയിൽ അറിയിച്ചെങ്കിലും എന്തുകൊണ്ട് താരപുത്രന് ജാമ്യം നിഷേധിക്കുന്നു എന്ന് ചോദ്യം നിലിനിൽക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...