വളരെ സന്തോഷവും ജീവിതത്തിൽ എന്നും ഓർത്തിരിക്കാനുമുള്ള നിമിഷവുമാണ് ഓരോരുത്തർക്കും അവരുടെ വിവാഹ ദിവസം. അതുകൊണ്ട് തന്നെ ഭം​ഗിയായി യാതൊരു പ്രശ്നങ്ങളും കൂടാതെ തങ്ങളുടെ വിവാഹം നടക്കണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് വധൂവരന്മാർ. എന്നാൽ ചിലപ്പോൾ എപ്പോഴും പ്ലാൻ ചെയ്ത പോലെ എല്ലാ കാര്യങ്ങളും നടന്നെന്ന് വരില്ല. മുൻകൂട്ടി നമ്മൾ വിചാരിക്കാത്ത ചില സാഹചര്യങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അത്തരത്തിൽ ഒരു വിവാഹ ദിവസം വധു നേരിട്ട അനുഭവത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹത്തിന് തൊട്ട് മുൻപ് ലിഫ്റ്റിൽ കുടുങ്ങിയ വധുവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അരമണിക്കൂറോളമാണ് പെൺകുട്ടി ലിഫ്റ്റിൽ കുടുങ്ങിയത്. വധു മാത്രമല്ല, വധുവിന്റെ ചില കുടുംബാം​ഗങ്ങളും ഈ ലിഫ്റ്റിലുണ്ടായിരുന്നു. കുട്ടികളും ലിഫ്റ്റിൽ അകപ്പെട്ടിരുന്നു. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. പിന്നീട് വധുവിനെയും കുടുംബാംഗങ്ങളെയും ലിഫ്റ്റിൽ നിന്ന് രക്ഷിക്കുന്നത് കാണാം. സംഭവത്തിന് പിന്നാലെ പലർക്കും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. 



അ​ഗ്നിശമനസേനയെത്തിയാണ് ലിഫ്റ്റിൽ കുടുങ്ങിയവരെ രക്ഷിച്ചത്. alkesh kushwaha എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.