Bride Groom Video: വിവാഹ സീസണ്‍ ആയതോടെ വധൂവരന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.  ഓരോ ദിവസവും ആയിരകണക്കിന് വീഡിയോകള്‍ ആണ് സോഷ്യല്‍  മീഡിയയില്‍ എത്തുന്നത്‌.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം വീഡിയോകളില്‍  ചിലത് രസകരമായിരിയ്ക്കും , ചിലത് നാം വീണ്ടും വീണ്ടും കാണുവാന്‍ ആഗ്രഹിക്കും. അത്തരത്തില്‍  വധൂവരന്മാരുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.   രസകരമായ ഒരു വീഡിയോ ആണ്  ഇത്. യഥാര്‍ത്ഥത്തില്‍ വധുവും വരന്‍റെ കൂട്ടുകാരും ചേര്‍ന്ന് നടത്തിയ  ഒരു  Prank ആണ് ഇത്.  
സംഭവം കണ്ട അതിഥികള്‍ ഞെട്ടി,  വരന്‍ എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ കുഴങ്ങി.... ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിയ്ക്കുന്നത്....  


വിവാഹം നടക്കുകയാണ്... വരനും വധുവും മണ്ഡപത്തില്‍ ഇരിയ്ക്കുന്നു.  വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുകയാണ്.  ആദ്യം വധു വരനെ വരണമാല്യം അണിയിക്കുന്നു.  പിന്നെ വരന്‍റെ ഊഴമായി...  വരന്‍ വരണമാല്യം അണിയിക്കാന്‍ ഒരുങ്ങവേ വധു അത് പിടിച്ചുവാങ്ങി പിന്നില്‍ നിന്ന കൂട്ടുകാരിയുടെ കൈകളിലേയ്ക്ക് എറിഞ്ഞു കൊടുത്ത ശേഷം മണ്ഡപത്തില്‍ നിന്നും ഇറങ്ങിനടക്കുക യാണ്...!!  ഇതു കണ്ട വരന്‍ എന്താണ് സംഭവിച്ചത് എന്നറിയാതെ കുഴങ്ങി നില്‍ക്കുകയാണ്...  


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by Bhutni_ke (@bhutni_ke_memes)


പിന്നീടാണ്‌ ട്വിസ്റ്റ്‌.... മണ്ഡപത്തില്‍ നിന്നും ഇറങ്ങിയ വധു പെട്ടെന്ന് തന്നെ തിരികെ വരികയും വരനെ   വരണമാല്യം അണിയിക്കുകയുമാണ്‌.  


യഥാർത്ഥത്തിൽ വധു,  വരന്‍റെ കൂട്ടുകാരുമായി ചേര്‍ന്ന് നടത്തിയ ഒരു തമാശയായിരുന്നു ഇത്.  സംഭവം കണ്ട അതിഥികള്‍ ആദ്യം ഒന്നമ്പരന്നു എങ്കിലും പിന്നീട് കാര്യം മനസിലാക്കിയ അവരും ചിരിയടക്കാന്‍ പാടുപെടുന്നതായി വീഡിയോയില്‍ കാണാം...
   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.