Viral Video : വിവാഹത്തിന് തയ്യാർ; പക്ഷെ ഈ വ്യവസ്ഥകൾ പാലിക്കണം; വരനെ കൊണ്ട് കരാറിൽ ഒപ്പിടുവിച്ച് വധു
Viral Video of Bride and Groom എട്ട് നിബന്ധനകൾ അടങ്ങിയ കരാറാണ് വധു വരനോട് ഒപ്പിടാൻ ആവശ്യപ്പെട്ടത്. കരാറിൽ ഇരുവരും ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
Bride Groom Video : വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഇന്ന മിക്ക വധുവരന്മാർ ചിന്തിക്കുന്നത്. മേക്കപ്പും കോസ്റ്റ്യുമും ഡിസൈനും മുതൽ എല്ലാ മേഖലകളിൽ മറ്റ് വിവാഹങ്ങളിൽ നിന്നും വ്യത്യസ്ത പാലിക്കാനാണ് വധുവരന്മാർ ആഗ്രഹിക്കുന്നത്. ചിലപ്പോൾ ഇത്തരത്തിലുള്ള പദ്ധതികൾ അസുലഭമായ നിമിഷങ്ങൾക്ക് വഴിവക്കുകയും ചെയ്തു. അത് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയും ചെയ്യും. അങ്ങനെ വ്യത്യസ്തവും അസുലഭമായി മറ്റൊരു നിമിഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്.
വിവാഹത്തിന് തൊട്ട് മുമ്പായി വരനോട് പ്രത്യേക കരാറിൽ ഏർപ്പെടാൻ വധു നിർബന്ധിക്കുന്നതാണ് വീഡിയോ. അതും വലിയ പാളിയിൽ പ്രത്യേകം തയ്യറാക്കിയ കരാറിലാണ് വരനോട് ഒപ്പിടാൻ വധു ആവശ്യപ്പെടുന്നത്. വധുവരന്മാർക്ക് സമീപം ബന്ധുമിത്രാദികളുമുണ്ട്. വീഡിയോ കാണാം
ALSO READ : Viral Video: വിവാഹ വേദിയിൽ വധുവിന്റെ കൈ പിടിച്ച് യുവാവ്, പിന്നെ വരൻ ചെയ്തത് കണ്ടാൽ..! വീഡിയോ വൈറൽ
ഇതാണ് കരാറിൽ നിബന്ധനകൾ
1. മാസത്തിൽ ഒരു തവണ പിസ്സാ
2. വീട്ടിലെ ഭക്ഷണത്തിനോട് എപ്പോഴും അതെ എന്ന് പറയണം.
3. എല്ലാ ദിവസും നിർബന്ധുമായും സാരി ഉടുക്കണം
4. രാത്രി വൈകിയുള്ള പാർട്ടി അനുവദീനയമാണ്, പക്ഷെ അത് എനിക്കൊപ്പം മാത്രം
5. എല്ലാ ദിവസവും ജിമ്മിൽ പോകണം
6.ഞായറാഴ്ച ബ്രേക്ക്ഫ്രാസ്റ്റ് തന്നിയ ഉണ്ടാക്കണം
7.എല്ലാ പാർട്ടിക്കും നല്ല ചിത്രങ്ങൾ എടുക്കണം
8. ഓരോ 15 ദിവസങ്ങൾ കഴിയുമ്പോഴും ഷോപ്പിങിന് കൊണ്ടു പോകണം
എന്നീ എട്ട് നിബന്ധനകൾ അടങ്ങിയ കരാറാണ് വധു വരനോട് ഒപ്പിടാൻ ആവശ്യപ്പെട്ടത്. കരാറിൽ ഇരുവരും ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
ALSO READ : Viral Video : വരന് മുമ്പേ വധുവിന് മാലയും സിന്ദൂരവും അണിയിച്ച് കാമുകൻ; വീഡിയോ വൈറൽ
വെഡ്ലോക്ക് ഫോട്ടോഗ്രാഫി അസം എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. ഇതിനോടകം 1.8 മില്യൺ പേരാണ് വീഡിയോയ്ക്ക് ലൈക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.