Viral video: വിവാഹ വേദിയില്‍ വരന് നല്കിയ മധുരത്തോട് മുഖം തിരിച്ച് വധു; വരന് ചെയ്തത് കണ്ടോ! വീഡിയോ
Wedding viral video: വരമാല്യം അണിയിക്കുന്ന ചടങ്ങിന് ശേഷം വരന് മധുര പലഹാരം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ വധു മുഖം തിരിച്ചു.
വര്‍ണങ്ങളും വൈകാരിക നിമിഷങ്ങളുമെല്ലാം ഇഴ ചേര്‍ന്നവയാണ് ഇന്ത്യയിലെ വിവാഹങ്ങള്‍. വിവാഹ വേദികളിലെ പല നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മകളെ വീട്ടില്‍ നിന്ന് ഭര്‍ത്താവിനൊപ്പം പറഞ്ഞയക്കുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന അച്ഛന്‍മാരെയും സഹോദരന്‍മാരെയുമെല്ലാം കാണാറുണ്ട്. ചിലര്‍ സന്തോഷത്തോടെ വിവാഹം അടിച്ചുപൊളിക്കുന്നതും കാണാം. എന്നാല്‍, ഇപ്പോള്‍ ഇതാ വിവാഹവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വരമാല്യം അണിയിക്കുന്ന ചടങ്ങിന് ശേഷം വരന്‍ മധുരപലഹാരം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ വധു മുഖം തിരിക്കുകയാണ് ചെയ്തത്. വിവാഹത്തില്‍ വധു സന്തുഷ്ടയല്ലെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ട വീഡിയോയില്‍ വധുവും വരനും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വിവാഹ വേദിയില്‍ നില്‍ക്കുന്നത് കാണാം. മനോഹരമായ ചുവന്ന വിവാഹ വസ്ത്രം ധരിച്ചാണ് വധു വേദിയില്‍ നില്‍ക്കുന്നത്. വധുവിന് വരന്‍ മധുര പലഹാരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, വധു മധുരപലഹാരം കഴിക്കാന്‍ കൂട്ടാക്കാതെ മുഖം തിരിക്കുകയാണ് ഉണ്ടായത്. വധുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റങ്ങളൊന്നും ഇല്ലെന്നതാണ് ശ്രദ്ധേയം.
ALSO READ: യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു, അടിയന്തര യോഗം വിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ
അതേസമയം, പരസ്യമായി അപമാനം നേരിടേണ്ടി വന്നെങ്കിലും വരന്‍ വളരെ പക്വതയോടെയാണ് പെരുമാറിയതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വധു നിരസിച്ച മധുര പലഹാരം അപ്പോള്‍ തന്നെ വരന്‍ ട്രേയില്‍ തിരികെ വെയ്ക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെ വരന്‍ വേദിയിലുണ്ടായിരുന്ന സോഫയില്‍ ഇരിക്കുന്നതും കാണാം. ഈ സമയം, ചില ബന്ധുക്കള്‍ വധുവിനോട് എന്തോ സ്വകാര്യം പറയുകയും വരന്റെ സമീപം ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. വധു ഇത് അനുസരിക്കുകയും വരന്റെ സമീപത്ത് ഇരിക്കാന്‍ തയ്യാറെടുക്കുന്നതുമാണ് വീഡിയോയുടെ അവസാന ഭാഗം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വധുവിന് എന്ത് പറ്റിയെന്നാണ് ആളുകള്‍ ചോദിക്കുന്നത്. വീഡിയോ വൈറലായതോടെ പാവം വരനെ ചിലരെങ്കിലും ട്രോളുകളുകയും ചെയ്തു. വരന് ചിലപ്പോള്‍ സര്‍ക്കാര്‍ ജോലി ഉണ്ടാകില്ലെന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. പൊതുവേദിയില്‍ വരനെ അപമാനിച്ചതിന് വധുവിനെ വിമര്‍ശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. വധുവിന്റെ പെരുമാറ്റത്തിലൂടെ അപമാനം നേരിടേണ്ടി വന്നെങ്കിലും സാഹചര്യത്തെ പക്വതയോടെ കൈകാര്യം ചെയ്‌തെന്ന് മാത്രമല്ല, വധുവിനെ ഒരു തരത്തിലും അപമാനിക്കാന്‍ വരന്‍ തയ്യാറാകാതിരുന്നതിന് നിരവധിയാളുകള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...