ലഖ്നൗ: ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ ബന്ധുക്കൾ. വരണമാല്യം ചാർത്തുന്നതിന് തൊട്ടുമുൻപ് വധുവിന്റെ ബന്ധുക്കളോട് സ്ത്രീധനം ആവശ്യപ്പെട്ടതാണ് മരത്തിൽ കെട്ടിയിടാൻ കാരണം. അമർജീത് വർമ ​​എന്നാണ് വരന്റെ പേര്. സംഭവസമയത്ത് അമർജീതിന്റെ സുഹൃത്തുക്കൾ മോശമായി പെരുമാറിയതോടെ സംഭവം വീണ്ടും വഷളാകുകയായിരുന്നു. വരനെ മരത്തിൽ കെട്ടിയിട്ടതിന് ശേഷം വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിൽ തർക്കമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പലവട്ടം ചർച്ചകൾ നടത്തിയിട്ടും ഇരു വീട്ടുകാരും ഒത്തുതീർപ്പിലെത്താത്തതിനെ തുടർന്ന് വധുവിന്റെ പക്ഷം മണിക്കൂറുകളോളം വരനെ ബന്ദിയാക്കി മരത്തിൽ കെട്ടിയിട്ടു. പിന്നീട് പോലീസ് സ്ഥലത്തെത്തി വരനെ മോചിപ്പിച്ച് കസ്റ്റഡിയിലെടുത്തു. തുടർന്ന് പോലീസ് സ്‌റ്റേഷനിൽ ഇരുവിഭാഗവും എത്തിയെങ്കിലും ഒത്തുതീർപ്പുണ്ടായില്ല.


Viral video: എന്തൊരു കരുതലാണ്! വേദന കൊണ്ട് പുളഞ്ഞ് വരൻ, വധു ചെയ്തത് കണ്ടോ?


വിവാഹ ചടങ്ങുകളിലെ പല മുഹൂർത്തങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിൽ അധികവും വരന് സുഹൃത്തുക്കൾ പണി കൊടുക്കുന്നതോ വരനോ വധുവിനോ അല്ലെങ്കൽ അവരുടെ ബന്ധുക്കൾക്കോ സംഭവിക്കുന്ന അമളികളോ ഒക്കെ ആകും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വിവാഹ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. 


വരമാല്യം അണിയിക്കുക എന്നത് ഇന്ത്യയിലെ വിവാഹ ചടങ്ങുകളിൽ, പ്രത്യേകിച്ച് ഹൈന്ദവ വിവാഹങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിൽ ഒന്നാണ്. വരനും വധുവും പുഷ്പങ്ങളാൽ അലങ്കരിച്ച മാലകൾ പരസ്പരം അണിയിക്കുന്ന ചടങ്ങാണിത്. ജീവിത കാലം മുഴുവൻ ഒരുമിച്ച് ജീവിക്കുമെന്നും പരസ്പരം ബഹുമാനിക്കുമെന്നുമെല്ലാം ഇത് സൂചിപ്പിക്കുന്നു. 


ഇപ്പോൾ വൈറലായി മാറിയിരിക്കുന്ന വീഡിയോയിൽ വരനും വധുവും പരസ്പരം വരമാല്യം അണിയിക്കാനായി കാത്ത് നിൽക്കുന്നത് കാണാം. ഇവർ പരസ്പരം മാലകൾ അണിയിക്കാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പ് വരൻ പെട്ടെന്ന് പിന്നോട്ട് മാറി നിൽക്കുന്നു. ഒരു പ്രാണി വരന്റെ കണ്ണിൽ പോയതാണ് കാരണം. വരന് വേദന സഹിക്കാൻ പറ്റാതെ തിരിഞ്ഞ് നിൽക്കുമ്പോൾ സഹായത്തിന് ആരെയും കാത്ത് നിൽക്കാതെ പെട്ടെന്ന് തന്നെ വധു വരമാല്യം സമീപത്തുള്ള കസേരയിൽ വെച്ച് ഉടനടി തന്നെ വരന്റെ കണ്ണിലെ പ്രാണിയെ തൂവാല ഉപയോ​ഗിച്ച് നീക്കം ചെയ്യുന്നു. 


ഇതിന് ശേഷം വരന്റെ മുഖത്ത് കൈകൾ വെച്ച് ആശ്വസിപ്പിക്കുകയാണ് വധു ചെയ്തത്. ഇതോടെ വരന് വേദനയിൽ നിന്ന് അൽപ്പം ആശ്വാസം ലഭിച്ചതായി വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു. വധുവിന്റെ സമയോചിതമായ ഇടപെടലും കാര്യങ്ങളെ കൈകാര്യം ചെയ്ത രീതിയും സോഷ്യൽ‌ മീ‍ഡിയയിൽ വലിയ കൈയ്യടി നേടി. ഇത്തരമൊരു സ്നേഹനിധിയായ ജീവിത പങ്കാളിയെ ലഭിക്കാൻ ഭാ​ഗ്യം വേണമെന്നാണ് ഭൂരിഭാ​ഗം ആളുകളും പറയുന്നത്. 



itz_priynandan_00 എന്ന അക്കൗണ്ടാണ് വൈറൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോയ്ക്ക് 3,35,000-ത്തിൽ അധികം ലൈക്കുകൾ ലഭിച്ചു കഴിഞ്ഞു. 5.3 മില്യണിലധികം വ്യൂസും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.