Death Certificate ല്‍ `ശോഭന ഭാവി` ആശംസിച്ച് ഗ്രാമമുഖ്യന്‍...!!
ജീവിച്ചിരിക്കുന്നവര്‍ക്ക് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നത് ഒരു പതിവാണ്. എന്നാല്‍ മരിച്ചവര്‍ക്ക് `ശോഭന ഭാവി` നേരുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണ്.. എന്നാല്‍ ഇപ്പോള്‍ അതും വാസ്തവമായിരിക്കുന്നു.... സംശയിക്കേണ്ട സംഭവം ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെ....
ലഖ്നൗ: ജീവിച്ചിരിക്കുന്നവര്‍ക്ക് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നത് ഒരു പതിവാണ്. എന്നാല്‍ മരിച്ചവര്‍ക്ക് "ശോഭന ഭാവി" നേരുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണ്.. എന്നാല്‍ ഇപ്പോള്‍ അതും വാസ്തവമായിരിക്കുന്നു.... സംശയിക്കേണ്ട സംഭവം ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെ....
കുപ്രസിദ്ധ വാര്‍ത്തകള്‍കൊണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ ഗ്രാമത്തലവനാണ് മരിച്ച വ്യക്തിക്ക് നല്ല ഭാവി നേര്‍ന്നത്...!!
പ്രായാധിക്യത്താല്‍ മരിച്ച ഒരു വ്യക്തിയുടെ പേരിലുളള മരണ സര്‍ട്ടിഫിക്കറ്റിലാണ് ഈ പരാമര്‍ശങ്ങള്‍ ഗ്രാമമുഖ്യന്‍ നടത്തിയത്.
ലക്ഷ്മി ശങ്കറിന്‍റെ പേരിലുളള മരണസര്‍ട്ടിഫിക്കറ്റിനായി മകന്‍ ആണ് ഗ്രാമത്തലവനെ സമീപിച്ചത്. ജനുവരി 22നാണ് ലക്ഷ്മി ശങ്കര്‍ അസുഖബാധിതനായി മരിക്കുന്നത്. ചില സാമ്പത്തിക ഇടപാടുകള്‍ക്ക് അച്ഛന്‍റെ മരണസര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ് എന്ന് പറഞ്ഞാണ് മകന്‍ ഗ്രാമത്തലവനെ കണ്ടത്.
അതേസമയം, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രമല്ല അതില്‍ "ആശംസ അറിയിക്കാനും" ബാബുലാല്‍ തയാറായി!! എന്നാല്‍, സര്‍ട്ടിഫിക്കറ്റ് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സംഭവം വിവാദമായതോടെ, മരണ സര്‍ട്ടിഫിക്കറ്റില്‍ വരെ 'ശോഭനമായ ഭാവി' ആശംസിക്കാമെന്നാണ് തെളിയിച്ച ഗ്രാമമുഖ്യന്‍ മാപ്പു പറഞ്ഞു. കൂടാതെ, പുതിയ മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു.