ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച്ച ഇന്ത്യയിലെത്തും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാരവും സുരക്ഷയും സംബന്ധിച്ച കാര്യത്തിൽ ചർച്ച നടത്തും. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പോയതിനുശേഷം, യാഥാസ്ഥിതിക സർക്കാർ ഏഷ്യ-പസഫിക്കിലെ രാജ്യങ്ങളുമായുള്ള വ്യാപാര-സുരക്ഷാ ബന്ധങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമങ്ങൾ ശക്തമാക്കി വരികയാണ്. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറും  ചർച്ചകളിൽ ഇടംപിടിക്കും. 2035-ഓടെ പ്രതിവർഷം 28 ബില്യൺ പൗണ്ട് വരെ ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
 
ഇന്ത്യൻ സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ ഗുജറാത്തിലെ പ്രധാന നഗരമായ അഹമ്മദാബാദ് സന്ദർശിക്കും. ബ്രിട്ടനിലെയും ഇന്ത്യയിലെയും പ്രധാന വ്യവസായങ്ങളിൽ നിക്ഷേപവും ശാസ്ത്രം, ആരോഗ്യം, സാങ്കേതികവിദ്യ എന്നിവയിൽ സഹകരണവും ഗുജറാത്തിലെ ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ചകൾ നടത്തുന്നത്  ഏപ്രിൽ 22 ന് ഡൽഹിയിലാണ്. തന്ത്രപരമായ പ്രതിരോധം, നയതന്ത്ര, സാമ്പത്തിക പങ്കാളിത്തം എന്നിവയാണ്  പ്രധാന അജണ്ടയെന്ന്  ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

COMMERCIAL BREAK
SCROLL TO CONTINUE READING

Read Also: അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; 30 പേർ കൊല്ലപ്പെട്ടു


“ഇന്ത്യ, ഒരു പ്രധാന സാമ്പത്തിക ശക്തിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും എന്ന നിലയിൽ, അനിശ്ചിത കാലങ്ങളിൽ യുകെയുടെ വളരെ മൂല്യവത്തായ തന്ത്രപരമായ പങ്കാളിയാണ്. സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നിന്ന് നമ്മുടെ സമാധാനത്തിനും സമൃദ്ധിക്കും ഭീഷണി നേരിടുന്നതിനാൽ, ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്,"- ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിന് മുമ്പുള്ള പ്രസ്താവനയിൽ ജോൺസൺ വ്യക്തമാക്കി. 


തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമ്പത്തിക വളർച്ച, ഊർജ്ജ സുരക്ഷ, പ്രതിരോധം തുടങ്ങി രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾക്ക് ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. റഷ്യ- യുക്രൈൻ യുദ്ധത്തിൽ വ്യത്യസ്ത നിലപാടുകളും വീക്ഷണങ്ങളുമുള്ള ഇരു രാജ്യങ്ങളുടെയും നേതാക്കളുടെ കൂടിക്കാഴ്ച്ചയെ ലോകം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.

Read Also: പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ; ഉയിർപ്പിന്റെ ഓർമ്മയിൽ വിശ്വാസികൾ  


റഷ്യയ്ക്കെതിരെ  ബ്രിട്ടൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും കൈവിലേക്ക് ആയുധങ്ങൾ നൽകുകയും ചെയ്തപ്പോൾ, മോദിയുടെ സർക്കാർ റഷ്യയെ പരസ്യമായി അപലപിക്കുകയോ അയൽരാജ്യത്തിനെതിരെയുള്ള റഷ്യയുടെ "ആക്രമണത്തെ" അപലപിച്ച യുഎൻ സുരക്ഷാ കൗൺസിൽ വോട്ടിനെ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ ദീർഘകാല സുഹൃത്താണ് റഷ്യയെന്നും വിദേശനയത്തിന്റെ അവശ്യസ്തംഭമാണെന്നും അതിന്റെ ദേശീയ സുരക്ഷയ്ക്കായി മോസ്കോയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ ആശ്രയിക്കുന്നതായും ഇന്ത്യ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.